പെരുമ്പാവൂര്‍: ബി.ജെ.പി ജില്ല നേതാവിെൻറ പേരില്‍ പണപ്പിരിവ് നടത്തിയ മൂന്നുപേരെ അറസറ്റ് ചെയ്തു. കോട്ടപ്പടി ഇടയന്വീട്ടില് സുരേഷ് (35), ഇടുക്കി കുടയത്തൂര്‍ പച്ചിലാംകുന്നില്‍ രാജേഷ് (37), കാഞ്ഞൂര്‍ ചുള്ളിപ്പറമ്പില്‍ വീട്ടില്‍ ജിമ്മി ഫ്രാന്‍സിസ് (50) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നാണ് സംഭവം. ചേലാമറ്റത്ത് പ്ലാസ്റ്റിക് കമ്പനി നടത്തുന്ന വ്യവസായിയുടെ പക്കല്‍നിന്നാണ് സെക്രട്ടറിയുടെ പേരുപറഞ്ഞ് ഇവര്‍ പണം തട്ടിയത്. സമാന രീതിയില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ സി. ജയകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.