പെരുമ്പാവൂർ: ഒരേ ദിവസം തുടർച്ചയായി മൂന്നുപേരുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിക്ക് ആറുവർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. മഹാരാഷ്ട്ര സ്വദേശി അമുൽ ബാലസാഹേബ് ഷിൻഡേയെയാണ് (30) പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതി മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു തടവും പിഴയും വിധിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കാഞ്ഞൂർ, ശ്രീമൂലനഗരം, വെള്ളാരപ്പിള്ളി എന്നിവിടങ്ങളിൽനിന്നാണ് ഒരേ ദിവസം മാല പൊട്ടിച്ചത്. തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. കുപ്രസിദ്ധനായ ഇയാൾക്ക് തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്.
അഡ്വ. ജൂണി റോസായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. എ.എസ്.ഐ കെ.കെ. ബിജു കോടതി നടപടികളിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അസിസ്റ്റന്റായിരുന്നു. എസ്.ഐമാരായ ടി.ബി. ബിബിൻ, ടി.ആർ. പോളി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.