വ​ല്ലം ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന ബ​സ്

ബസുകളുടെ ഓവര്‍ടേക്കിങ്; വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

പെ​രു​മ്പാ​വൂ​ര്‍: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഓ​വ​ര്‍ടേ​ക്കി​ങ് മൂ​ലം വ​ല്ലം ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന എം.​സി റോ​ഡി​ലെ പ്ര​ധാ​ന ജ​ങ്ഷ​നി​ലൂ​ടെ ര​ണ്ട് വ​രി​ക​ളാ​യി ക​ട​ന്നു​പോ​കേ​ണ്ട വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മി​ക്ക​പ്പോ​ഴും മൂ​ന്ന് വ​രി​ക​ളാ​യി പോ​കു​ന്ന​ത് കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ക​യാ​ണ്.

ബ​സു​ക​ള്‍ നി​ര പാ​ലി​ക്കാ​തെ പോ​കു​ന്ന​തും റോ​ഡി​ന്റെ മ​ധ്യ​ത്തി​ല്‍ നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും കു​രു​ക്ക് വ​ര്‍ധി​പ്പി​ക്കു​ന്നു. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​ക്കാ​രാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന ബ​സു​ക​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ നി​ര പാ​ലി​ക്കാ​റി​ല്ല. പു​ത്ത​ന്‍പാ​ല​ത്തി​ന്റെ തു​ട​ക്കം​മു​ത​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ ജ​ങ്ഷ​നെ ല​ക്ഷ്യം​വെ​ച്ച് ക​ട​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ത​ട​സ്സ​മാ​കു​ക​യും മൊ​ത്തം ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​ക​യു​മാ​ണ്. നി​ര പാ​ലി​ച്ചാ​ല്‍ കു​രു​ക്കി​ന് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടും ബ​സു​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ബ​സു​ക​ളു​ടെ ഓ​വ​ര്‍ടേ​ക്കി​ങ് നാ​ട്ടു​കാ​ര്‍ ചോ​ദ്യം​ചെ​യ്യു​ന്ന​ത് സം​ഘ​ര്‍ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന പൊ​ലീ​സ് ബ​സു​കാ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കാ​ല​ടി ടൗ​ണി​ലേ​തു​പോ​ലെ ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള പ​രീ​ക്ഷ​ണ​വും ബ​സു​ക​ള്‍ അ​വ​ഗ​ണി​ച്ച​തോ​ടെ പാ​ളി.

കോ​ട​നാ​ട്, റ​യോ​ണ്‍പു​രം, കാ​ല​ടി, പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ന്‍ മാ​ത്രം വി​സ്​​താ​രം ജ​ങ്ഷ​നി​ല്ല. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ന്‍സു​ക​ള്‍പോ​ലും ഏ​റെ​സ​മ​യം കു​രു​ക്കി​ല്‍പെ​ട്ട്​ പോ​കാ​റു​ണ്ട്. തി​ര​ക്കു​ള്ള ജ​ങ്ഷ​നി​ലെ കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടാ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Overtaking of private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.