നാല് പഞ്ചായത്തുകളില്‍ കൂടി മിനി മാസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി

പെ​രു​മ്പാ​വൂ​ര്‍: മു​ട​ക്കു​ഴ, രാ​യ​മം​ഗ​ലം, ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മി​നി മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 93.85 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യും, ടെ​ന്‍ഡ​ര്‍ പ്ര​ക്രി​യ​യി​ലൂ​ടെ കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് എ​ന്‍ജി​നീ​യ​റി​ങ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ ഏ​ജ​ന്‍സി​യാ​യും നി​യ​മി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ്പ​ക​പ്പി​ള്ളി അ​മ്പ​ല​പ്പ​ടി, ക​ണ്ണ​ച്ചേ​രി​മു​ക​ള്‍, മീ​മ്പാ​റ ക​വ​ല, തൃ​ക്കേ​പ്പ​ടി, ആ​ന​ക്ക​ല്ല്, പാ​റ ക​വ​ല, രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്ന് കു​റു​പ്പം​പ​ടി പ​ച്ച​ക്ക​റി ച​ന്ത, പ​ര​ത്തു​വ​യ​ലി​ല്‍പ​ടി ക​വ​ല, 606 ജ​ങ്ഷ​ന്‍, ത്രി​വേ​ണി വാ​യ​ന​ശാ​ല​ക്ക് സ​മീ​പം, പ​റ​മ്പി​പീ​ടി​ക, കു​റു​പ്പം​പ​ടി എം.​ജി.​എം സ്‌​കൂ​ളി​ന്​ മു​ന്‍വ​ശം, പു​ല്ലു​വ​ഴി​യി​ല്‍ നി​ന്ന്​ ക​ര്‍ത്താ​വും പ​ടി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തെ പൊ​തു​കി​ണ​റി​നു സ​മീ​പം, പു​ല്ലു​വ​ഴി വി​ല്ലേ​ജ് ജ​ങ്ഷ​ന്‍, മ​രോ​ട്ടി​ക​ട​വ് ജ​ങ്ഷ​ന്‍, മൂ​രു​കാ​വ്, ക​ര്‍ത്താ​വും​പ​ടി, രാ​യ​മം​ഗ​ലം, വ​ള​യ​ന്‍ചി​റ​ങ്ങ​ര, കീ​ഴി​ല്ലം സൊ​സൈ​റ്റി​പ​ടി, ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി, യൂ​നി​യ​ന്‍ ക​വ​ല, പാ​പ്പി ക​വ​ല, സെ​ന്റ് ജോ​ര്‍ജ് പ​ള്ളി, കൂ​ടാ​ല​പ്പാ​ട് ഗു​രു മ​ന്ദി​രം, പൂ​രം ക​വ​ല, കാ​വും​പ​ടി, ഒ​ക്ക​ല്‍ ആ​ല്‍ക്ക​വ​ല, ഉ​റ്റി​യാ​ന്‍ ക​വ​ല, ചേ​ലാ​മ​റ്റം സെ​ന്റ് മേ​രീ​സ് ക​പ്പേ​ള, ക​നാ​ല്‍ ബ​ണ്ട്, ഒ​ക്ക​ല്‍ തു​രു​ത്ത്, ചേ​ലാ​മ​റ്റം സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് പ​ള്ളി​ക്ക് മു​ന്‍വ​ശം, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​വ ധ​ന്വ​ന്ത​രി ക്ഷേ​ത്രം, കി​ഴ​ക്കേ ഐ​മു​റി ക​നാ​ല്‍പാ​ലം റോ​ഡ്, പാ​പ്പ​ന്‍പ​ടി, ക​യ്യൂ​ത്തി​യാ​ല്‍ എ​സ്.​എ​ച്ച് റോ​ഡി​ന്റെ എ​തി​ര്‍വ​ശം, പ​ന​ങ്കു​രു തോ​ട്ടം, മ​യൂ​ര​പു​രം, പു​ല്ലം​വേ​ലി​ക്കാ​വ്, ക​യ്യു​ത്തി​യാ​ല്‍ കോ​ട​നാ​ട് - മ​ല​യാ​റ്റൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 41 ഇ​ട​ങ്ങ​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ​യാ​ഴ്ച ത​ന്നെ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു​തു​ട​ങ്ങും. വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും 41 ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് ഇ​തെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Tags:    
News Summary - Permission to install mini masts in four more panchayats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.