വാ​രി​ക്കാ​ട് ആ​ക്കാ​ച്ചേ​രി പൊ​ട്ട​ക്കു​ളം

കുളം നവീകരണം; അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

പെ​രു​മ്പാ​വൂ​ര്‍: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍നി​ന്ന്​ 20 ല​ക്ഷം മു​ട​ക്കി വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡി​ലെ വാ​രി​ക്കാ​ട് ആ​ക്കാ​ച്ചേ​രി പൊ​ട്ട​ക്കു​ളം ന​വീ​ക​രി​ച്ച​തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മു​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ എം.​എ​സ്. അ​നൂ​പ് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍സ് എ​റ​ണാ​കു​ളം യൂ​നി​റ്റി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വാ​ര്‍ഡ് മെം​ബ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി വ്യാ​ജ ക​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക്​ സ​മ​ര്‍പ്പി​ച്ച​താ​യി പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ടി​ന്​ വി​രു​ദ്ധ​മാ​യി കു​ള​ത്തി​ലെ ച​ളി നീ​ക്കം ചെ​യ്യാ​തെ​യും ഫൗ​ണ്ടേ​ഷ​ന്‍ ബെ​ല്‍റ്റ് വാ​ര്‍ക്കാ​തെ​യും മി​ഡി​ല്‍ ബെ​ല്‍റ്റ് ക​രി​ങ്ക​ല്‍കെ​ട്ട് എ​ന്നി​വ​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ള​വി​ലും ക​ണ​ക്കി​ലും കൃ​ത്രി​മം​കാ​ട്ടി കൂ​ടു​ത​ല്‍ തു​ക ക​രാ​റു​കാ​ര​ന് ന​ല്‍കി അ​ഴി​മ​തി ന​ട​ത്തി​യ​താ​യും പ​രാ​തി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു.

നി​ര്‍മാ​ണം വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് കോ​ട​തി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ​ര​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട​ശേ​ഷം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. വാ​ര്‍ഡ് മെം​ബ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍, ക​രാ​റു​കാ​ര​ന്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​ങ്ങ​നെ ആ​റു​പേ​ര്‍ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സ്. ഹ​ര​ജി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. എ.​കെ. ശ്രീ​കാ​ന്ത് ഹാ​ജ​രാ​യി.

Tags:    
News Summary - Pond renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.