പെരുമ്പാവൂര്‍: ലൈബ്രറി മാനേജ്മെന്റ് സംവിധാനം കൂടുതല്‍ ആധുനികവും ജനകീയമാക്കുന്നതിന്റെയും ഭാഗമായി ഗ്രാമീണ ഗ്രന്ഥശാലയില്‍ ഏകീകൃത സോഫ്റ്റ്വെയര് സംവിധാനം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുന്നത്തുനാട് താലൂക്കില്‍ തുടക്കമായി.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. താലൂക്കിലെ ഗ്രന്ഥശാല പ്രവര്‍ത്തകരുടെ സംഗമത്തില്‍ സോഫ്റ്റ്വെയര് പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന് നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സാജുപോള്‍ അധ്യക്ഷത വഹിച്ചു. താലൂക്കിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രന്ഥശാലക്കുള്ള പി.കെ. കുമാരന് സ്മാരക പുരസ്കാരം വാഴക്കുളം വായനശാലക്ക് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സോമന് നല്കി.
ഡോക്ടറേറ്റ് ലഭിച്ച മിത്രകല വായനശാലയുടെ ലൈബ്രേറിയന്‍ ഡോ. ശരണ്യലക്ഷ്മി, തച്ചയത്ത് നാരായണന് വൈദ്യര് വായനശാല ലൈബ്രേറിയന്‍ ഡോ. സിജിത ബാബു, താലൂക്ക് സ്റ്റാഫായി സേവനം അനുഷ്ഠിച്ച സീന ബെന്നി എന്നിവരെ ആദരിച്ചു. പി.ജി. സജീവ്, കെ.ഡി. ഷാജി, എം.എ. സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.