പെരുമ്പാവൂര്‍: രോഗം ബാധിച്ച് അകാലത്തില്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് കൈത്താങ്ങാകാന്‍ നാട്ടുകാര്‍ രംഗത്ത്. വാഴക്കുളം പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഈസ്റ്റ് ചെമ്പറക്കി സ്വദേശി 50 വയസ്സുകാരന് ടി.കെ. സലീമാണ് 'മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്' എന്ന രോഗം ബാധിച്ച് മരിച്ചത്. നിര്‍ധന കുടുംബത്തിെൻറ അത്താണിയായിരുന്ന സലീം ഏറെ നാളത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസമാണ് മരണത്തിന് കീഴടങ്ങിയത്.
ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്നതിനിടെയാണ് സലീം രോഗിയായത്. രോഗം മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ സഹായിച്ചും ഓട്ടോറിക്ഷ വിറ്റുമാണ് ചികിത്സ നടത്തിയത്. ഇദ്ദേഹത്തിെൻറ വേര്‍പാടിനെ തുടര്‍ന്ന് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം അനാഥമായി. 25 വയസ്സ് പിന്നിടുന്ന മകളെ വിവാഹം കഴിച്ചയക്കാന്‍ സാധിക്കാത്തത് സലീമിെൻറ വേര്‍പാട് നൊമ്പരപ്പെടുത്തുന്ന കുടുംബത്തിന് തിരിച്ചടിയാണ്. ശാരീരിക പ്രയാസങ്ങളുള്ള ഭാര്യക്ക് തൊഴില്‍ ചെയ്യാനാകില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ഇവര്‍ താമസിക്കുന്നത് വാടകക്കാണ്.
നിലവില്‍ വാടക പോലും കൊടുക്കാനില്ലാത്ത സ്ഥിതിയിലാണ് കുടുംബം. മകളുടെ വിവാഹത്തിനും ചെറിയൊരു വീട് നിര്‍മിച്ചു കൊടുക്കാനും നാട്ടുകാര്‍ വാര്‍ഡ് മെംബര്‍ വിനിത ഷിജു രക്ഷാധികാരിയായും സി.എ. യൂസുഫ് ചാമക്കാടി കണ്‍വീനറായും സി.എസ്. അലി ചിറയിക്കാട്ടി ട്രഷററായും 'സലീം കുടുംബസഹായ സമിതി' രൂപവത്കരിച്ചു. സലീമിെൻറ ഭാര്യ ഖദീജ ബീവിയെ കൂടി ഉള്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂര്‍ ശാഖയില്‍ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40377815246, IFSC Code SBIN0008661. കണ്‍വീനര്‍ ഫോണ്‍: 93497 72135.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.