പെരുമ്പാവൂര്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള അന്തര്‍ സംസ്ഥാന സ്വദേശിക്കായി കൈകോര്‍ത്ത് നാട്. വര്‍ഷങ്ങളായി പെരുമ്പാവൂരില്‍ തൊഴിലെടുക്കുന്ന ബംഗാള്‍ സ്വദേശി ഹസനുല്‍ മൊല്ല എന്ന 22കാരനാണ് പെുമ്പാവൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.അപകടത്തില്‍ സ്പൈനൽ കോഡിനും ഗുഹ്യസ്ഥാനങ്ങളിലും ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റ ഭാഗങ്ങളില്‍ പഴുപ്പ് ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
കഴിഞ്ഞ രണ്ടുമാസമായി ആശുപത്രി കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ് ഹസനുല്‍ മൊല്ല. ഉടനെ ഒരു ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍. ഇതിനായി 11ലക്ഷം രൂപയോളം ചെലവുവരും.ഭാര്യയും രോഗിയായ ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഹസന്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ഉൾപ്പെടെയുള്ളവര്‍ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനുള്ള ഉദ്യമവുമായി രംഗത്തുണ്ട്.
പണം സ്വരൂപിക്കാന്‍ ചികിത്സസഹായ സമിതിക്ക് രൂപംനല്കി. പെരുമ്പാവൂര്‍ വെസ്റ്റ് മുടിക്കല്‍ ജമാഅത്ത് പ്രസിഡന്റിന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് മാറമ്പിള്ളി ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 19480100021974, IFSC:FDRL0001948, ഫോണ്‍ കണ്‍വീനര്‍: 99475 51111.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.