ക​ണ്ട​ന്ത​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ട്ടു​കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ള്‍

കണ്ടന്തറയില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

പെ​രു​മ്പാ​വൂ​ര്‍: ക​ണ്ട​ന്ത​റ​യി​ലെ മ​ഞ്ചേ​രി​മു​ക്ക് ഉ​ള്‍പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ചു​യ​രു​ന്ന പ​രാ​തി​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍. ക​ണ്ട​ന്ത​റ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലേ​ക്കും, ഹി​ദാ​യ​ത്ത് സ്‌​കൂ​ളി​ലേ​ക്കും പോ​കു​ന്ന വ​ഴി​യി​ല്‍ ക​ലു​ങ്ക് ജ​ങ്ഷ​ന് സ​മീ​പ​ത്ത് തെ​രു​വു​നാ​യ്ക്ക​ള്‍ സ്ഥി​ര​മാ​യി ത​മ്പ​ടി​ക്കു​ന്നു​ണ്ട്. മ​ഞ്ചേ​രി​മു​ക്കി​ലെ സ​ല​ഫി മ​സ്ജി​ദി​ന്‍റെ പ​രി​സ​ര​മാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ ത​മ്പ​ടി​ക്കു​ന്ന മ​റ്റൊ​രു സ്ഥ​ലം. പ​ല​പ്പോ​ഴും ഇ​വ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ക്ര​മി​ക്കാ​ന്‍ മു​തി​രു​ന്നു​ണ്ട്.

രാ​വി​ലെ​യും വൈ​കി​ട്ടും സ്‌​കൂ​ളു​ക​ളി​ലേ​ക്കും മ​ദ്ര​സ​ക​ളി​ലേ​ക്കും ട്യൂ​ഷ​ന്‍ സെൻറ​റു​ക​ളി​ലേ​ക്കും കു​ട്ടി​ക​ള്‍ പോ​കു​ന്ന​തും തി​രി​കെ വ​രു​ന്ന​തും ഭീ​തി​യോ​ടെ​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ച് പ​ല ര​ക്ഷ​ക​ര്‍ത്താ​ക്ക​ളും കു​ട്ടി​ക​ളെ രാ​വി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ട്ടാ​പ്പ​ക​ലും തെ​രു​വു​നാ​യ്ക്ക​ള്‍ കോ​ഴി​ക​ളെ​യും പൂ​ച്ച​ക​ളെ​യും മ​റ്റും പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ഈ​യ​ടു​ത്ത​കാ​ല​ത്താ​ണ് നാ​യ്​​ശ​ല്യം രൂ​ക്ഷ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ര​ശ്‌​ന​ത്തി​ന്​ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് മ​ഞ്ചേ​രി​മു​ക്ക് യൂ​ത്ത്‌​വി​ങ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ. ഫൈ​സ​ല്‍, എം.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞ്, എം.​എം. സി​റാ​ജു​ദ്ദീ​ന്‍, ഇ.​എം. അ​ഷ​റ​ഫ്, എം.​എം. നൗ​ഷാ​ദ്, എം.​വി. അ​ലി, ഇ​ജാ​സ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Street Dog Menace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.