സു​ഭാ​ഷ് മൈ​താ​നി​യി​ല്‍ പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടോ​പോ​ഗ്രാ​ഫി​ക്ക​ല്‍ സ​ര്‍വേ ന​ട​ത്തു​ന്നു

പെരുമ്പാവൂരിലെ സുഭാഷ്​ മൈതാനം നവീകരിക്കാൻ രണ്ടുകോടിയുടെ പദ്ധതി

പെ​രു​മ്പാ​വൂ​ര്‍: ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സു​ഭാ​ഷ് മൈ​താ​നം ന​വീ​ക​രി​ക്കാ​നും ത​നി​മ നി​ല​നി​ര്‍ത്തി പൊ​തു​പ​രി​പാ​ടി​ക​ള്‍ ഉ​ള്‍പ്പ​ടെ ന​ട​ത്തും​വി​ധം സ​ജ്ജീ​ക​രി​ക്കാ​നു​മാ​യി ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ക്കു​മെ​ന്ന് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൈ​താ​നം സ​ന്ദ​ര്‍ശി​ക്കു​ക​യും നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു.

പി.​ഡ​ബ്ല്യു.​ഡി എ​റ​ണാ​കു​ളം റീ​ജ​ന​ല്‍ ആ​ന്‍ഡ് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ വി​ങ് എ​ൻ​ജി​നീ​യ​ര്‍ ഇ.​ആ​ര്‍. നി​ഷാ​മോ​ള്‍, ഓ​വ​ര്‍സി​യ​ര്‍മാ​രാ​യ അ​ശ്വി​ന്‍ കൃ​ഷ്ണ​ന്‍, ജാ​ഷി​യ ഇ​ബ്രാ​ഹിം, പി.​പി. ജി​ഷ്ണ, വി.​ജി. വി​നു, പൊ​തു​മ​രാ​മ​ത്ത് ബി​ല്‍ഡി​ങ് വി​ഭാ​ഗം എ​ന്‍ജി​നീ​യ​ര്‍ എം.​കെ. ജ​സി​യ, ഓ​വ​ര്‍സി​യ​ര്‍ ഐ.​എ​സ്. അ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൈ​താ​ന​ത്തി​ന്‍റെ ടോ​പ്പോ​ഗ്രാ​ഫി​ക്ക​ല്‍ സ​ര്‍വേ ന​ട​ത്തി​വ​രി​ക​യാ​ണ്. ഗ്രൗ​ണ്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ച് പ്രാ​രം​ഭ ച​ര്‍ച്ച ന​ട​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​തി​ർ​ന്ന ആ​ര്‍ക്കി​ടെ​ക്ട് ബാ​ല​മു​രു​ക​നാ​ണ് ഡി​സൈ​ന്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​ത്.

ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ ഗ്രൗ​ണ്ട് നി​ല​വി​ല്‍ വേ​ണ്ട​ത്ര പ​രി​ച​ര​ണ​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. സ്റ്റേ​ജും ശു​ചി​മു​റി​ക​ളും ഉ​ള്‍പ്പെ​ടെ അ​ടു​ത്ത​കാ​ല​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ കൈ​യ​ട​ക്കി മ​ലി​ന​മാ​ക്കി. ചി​ല​ർ ഇ​വി​ടെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ വ​രു​ന്ന​തോ​ടെ വൈ​കീ​ട്ട്​ ആ​ളു​ക​ള്‍ക്ക് വി​ശ്ര​മി​ക്കാ​നും ല​ഘു​വ്യാ​യാ​മ​ങ്ങ​ള്‍ ചെ​യ്യാ​നും സാ​ധി​ക്കു​മെ​ന്ന​തി​നു​പു​റ​മെ വ​ലി​യ പൊ​തു പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന്​ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - Subhash Park Innovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.