പെരുമ്പാവൂര്‍: അപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു. രായമംഗലം പഞ്ചായത്ത് 16ാം വാര്‍ഡ് പുല്ലുവഴി തണങ്ങാട്ട് പുത്തന്‍പുരയില്‍ വീട്ടില്‍ പരമേശ്വരന്റെ മകന് അനന്തുവാണ് സഹായം തേടുന്നത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപസ്മാര ബാധിതനായി റോഡില്‍ വീണാണ് മാരക പരിക്കേറ്റത്. വലതുകൈപ്പത്തിയില്‍ ഗ്രാഫ്റ്റിങ്ങും സര്‍ജറിയും നടത്തി തകര്‍ന്ന അസ്ഥികള്‍ യോജിപ്പിക്കണം. മോണയിലെ പരിക്കുകള്‍ ശസ്ത്രക്രിയ നടത്തണം. 20 വര്‍ഷമായി ഹൃദ്രോഗ ബാധിതനായ പിതാവും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വികലാംഗയായ മാതാവും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ അനന്തുവിനെ സഹായിക്കുന്നതിന് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. അനന്തു പരമേശ്വരന്റെയും മാതാവ് കാർത്യായനിയുടെയും ട്രഷറർ ബിനു പി. ജോണിന്റെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വളയന്‍ചിറങ്ങര ബ്രാഞ്ചില്‍ ജോയന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4298 8917 000, IFSC : SBIN0070558, UPI ID: 9946704395@sbi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.