പെരുമ്പാവൂർ: നഗരസഭയുടെ ഹോമിയോ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതുമൂലം രോഗികൾ വലയുന്നു. ലൈബ്രറി റോഡിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഡോക്ടർ ഇല്ലെന്നാണ് പരാതി. പലപ്പോഴും ഡോക്ടറുടെ അഭാവം രോഗികള്‍ക്ക് വിനയാകുന്നുണ്ട്. ഡോക്ടറുടെ സേവനമുള്ള ദിവസം നൂറിന് മുകളിൽ രോഗികൾ ചികിത്സതേടി എത്താറുണ്ട്. അലോപ്പതി മരുന്നുകള്‍ അലര്‍ജിയുള്ളവരും ആദ്യകാലം മുതല്‍ ഹോമിയോ മരുന്നിനെ ആശ്രയിക്കുന്നവരുമായ വയോധികരാണ് ഭൂരിപക്ഷവും ചികിത്സ തേടുന്നത്. പ്രമേഹം, പ്രഷറര്‍, കൊളസ്ട്രോള്‍, അലര്‍ജി തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരം മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. വിവിധ രോഗങ്ങള്‍ക്ക് കുട്ടികളുമായും ആളുകൾ എത്തുന്നുണ്ട്.
ഡോക്ടർ പരിശീലനത്തിന് പോയിരിക്കുകയാണെന്നാണ് ആശുപത്രിയിൽ എത്തുന്നവര്‍ക്ക് ലഭിക്കുന്ന മറുപടി. എന്നാൽ, പകരം സംവിധാനം ഒരുക്കാൻ നഗരസഭ തയാറാകാത്തത് തിരിച്ചടിയായത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് ഡോക്ടറുടെ സേവനം. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഡോക്ടറുടെ സേവനം ലഭിച്ചാൽ ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്ന് രോഗികൾ പറയുന്നു. ജീവിതശൈലി രോഗങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കമ്പനികളിൽനിന്നുള്ള മരുന്ന് വിതരണം വൈകുന്നതാണ് ഇതിന് കാരണമെന്നാണ് വിവരം. പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.