പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-മുവാറ്റുപുഴ റൂട്ടില്‍ രാത്രികാലങ്ങളില്‍ യാത്ര ക്ലേശം രൂക്ഷം. രാത്രി എട്ടിന് ശേഷം മുവാറ്റുപുഴയിലേക്ക് കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസ് സര്‍വിസ് ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. എറണാകുളം, ആലുവ, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ മുവാറ്റുപുഴ ഭാഗത്തേക്ക് പോകാനായി പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാൻഡില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്.
തൃശൂര്‍ ഭാഗത്ത് നിന്ന് കോട്ടയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര ബസുകള്‍ കുറവാണ്. ഇത് യാത്രക്കാര്‍ക്ക് ദുരിതമായി മാറുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബസ് കാത്തുനിന്ന മധ്യവയസ്കന് അവശനായി തലകറങ്ങി വീണു.
കോവിഡിന് മുമ്പുവരെ മുവാറ്റുപുഴക്ക് രാത്രി 8.10, 8.45, 9.20, 10.20 എന്നീ സമയങ്ങളില്‍ കെ.എസ്.ആര്. ടി.സി ഓര്‍ഡിനറി സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും സര്‍വിസ് പുനരാരംഭിച്ചില്ലെന്നാണ് ആക്ഷേപം.
വൈകുന്നേരം 6.40 ശേഷം മുവാറ്റുപുഴയിലേക്ക് സ്വകാര്യ ബസ് സര്‍വിസ് ഇല്ലാത്തതും അധികൃതര്‍ അവഗണിക്കുകയാണ്. രാത്രി എട്ടിന് ശേഷം കെ.എസ്.ആര്.ടി.സി അടിയന്തിരമായി രണ്ട് ഓര്‍ഡിനറി സര്‍വിസുകള്‍ മൂവാറ്റുപുഴ ഭാഗത്തേക്ക് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നടപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് രാത്രികാല സ്ഥിരം യാത്രക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.