പെ​രു​മ്പാ​വൂ​രി​ല്‍ വി​ല്‍പ​ന​ക്ക് സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ എ​ക്‌​സൈ​സ് ഓ​ഫി​സി​ന് സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്നു

പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്ത് ചുമട്ടുതൊഴിലാളികള്‍ കത്തിച്ചു

പെരുമ്പാവൂര്‍: വില്‍പനക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങള്‍ ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പിടിച്ചെടുത്ത് കത്തിച്ചു. പ്രൈവറ്റ് ബസ്സ്റ്റാൻഡ്, കളചന്ത റോഡ്, മീന്‍ മാര്‍ക്കറ്റ് കോപ്ലക്‌സ് എന്നിവിടങ്ങളില്‍നിന്നാണ് ചാക്കുകണക്കിന് പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത്. ഇവ എക്‌സൈസ് ഓഫിസിന് സമീപത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

വില്‍പന നിരോധിച്ച ഹാന്‍സും പാന്‍പരാഗും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഞായറാഴ്ചകളില്‍ വില്‍പന വ്യാപകമാണെന്ന പരാതി ഉയര്‍ന്നിട്ടും പൊലീസും എക്‌സൈസും അവഗണിച്ചതിനെ തുടര്‍ന്നാണ് സി.ഐ.ടി.യുവി‍െൻറ കീഴിലുള്ള തൊഴിലാളികൾ രംഗത്തിറങ്ങിയത്. അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് ലോഡ് കണക്കിന് പുകയില ഉൽപന്നങ്ങള്‍ എത്തിച്ച് മുറികള്‍ വാടകക്കെടുത്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ഇവ വ്യാപകമായി വില്‍ക്കുന്നുണ്ട്.

പുകയില ഉപയോഗത്തിന് അടിമകളായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഒരാഴ്ച ഉപയോഗിക്കുന്നതിനുള്ളവ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. ഇവ വാങ്ങാനായി മാത്രം ആലുവ, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുപോലും അന്തര്‍ സംസ്ഥാനക്കാര്‍ പെരുമ്പാവൂരിലെത്തുന്നുണ്ട്. ചിലയിടങ്ങളില്‍ പുകയില ഉൽപന്നങ്ങള്‍ സൂക്ഷിക്കാന്‍ താല്‍ക്കാലിക ഷെഡുകള്‍ ഒരുക്കിയിരുന്നു. പരിശോധന വ്യാപകമായിരുന്ന സമയത്ത് ഇവ പൊളിച്ചുനീക്കി. അന്തര്‍സംസ്ഥാനക്കാരാണ് വില്‍പന നടത്തുന്നതെങ്കിലും കച്ചവടത്തിന് പിന്നില്‍ ഭൂരിഭാഗവും ഇവിടത്തുകാരാണ്. 

Tags:    
News Summary - Tobacco products were seized and burnt by the porters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.