അമിതവാടകയും നിത്യചെലവും താങ്ങാനാകുന്നില്ല; വ്യാപാര മേഖല സ്തംഭനാവസ്ഥയിൽ

പെ​രു​മ്പാ​വൂ​ര്‍: അ​മി​ത വാ​ട​ക​യും നി​ത്യ​ചെ​ല​വും താ​ങ്ങാ​നാ​കാ​തെ വ്യാ​പാ​ര മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ല്‍. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ നി​ര​വ​ധി ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. ന​ഗ​ര​ത്തി​ല്‍ ചെ​റു​ക​ട​ക​ള്‍ക്കു​പോ​ലും 1000 രൂ​പ​വ​രെ വാ​ട​ക​യാ​ണ്.

വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ഉ​ൾ​പ്പെ​ടെ കൊ​ടു​ത്തു​ക​ഴി​യു​മ്പോ​ള്‍ മി​ച്ചം ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം.

ഓ​ണ്‍ലൈ​ന്‍ ക​ച്ച​വ​ട​വും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളും സ​ജീ​വ​മാ​യ​തോ​ടെ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി. എ​ന്തും വി​ര​ല്‍തു​മ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം വാ​ട​ക​മു​റി​ക​ളി​ലെ സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ലോ​ണു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ധ്യ​ത​ക​ളി​ലാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന​ത്. ലോ​ണ്‍ അ​ട​വു​ക​ള്‍ മു​ട​ങ്ങി ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വ​ലി​യ സ്ഥാ​പ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​രെ കു​റ​ച്ചു. ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​വും ചെ​ല​വും കു​റ​ച്ച് പ്ര​തി​സ​ന്ധി ല​ഘൂ​ക​രി​ക്കു​ന്ന​വ​രു​ണ്ട്. ഞാ​യ​റാ​ഴ്ച​ക​ളി​ലും തു​റ​ന്നു പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ അ​ത് നി​ര്‍ത്തി.

ന​ഗ​ര​ത്തി​ല്‍ ക​ച്ച​വ​ടം നി​ര്‍ത്തി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന നി​ര​വ​ധി മു​റി​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ട​ക​യി​ല്‍ ഇ​ള​വു​ചെ​യ്യാ​ന്‍ മു​റി ഉ​ട​മ​ക​ള്‍ ത​യാ​റാ​ണെ​ങ്കി​ലും ബി​സി​ന​സി​ലേ​ക്ക് മു​ത​ല്‍ മു​ട​ക്കാ​ന്‍ ആ​ളു​ക​ള്‍ മ​ടി​ക്കു​ക​യാ​ണ്.

തു​ട​ക്ക​ത്തി​ല്‍ മു​റി മോ​ടി​പി​ടി​പ്പി​ക്ക​ല്‍, ലൈ​സ​ന്‍സ്, ടാ​ക്‌​സ്, പ​ര​സ്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ ത​ന്നെ ന​ല്ലൊ​രു തു​ക മു​ട​ക്കേ​ണ്ട​താ​യി വ​രു​ന്നു. പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, മ​രു​ന്ന് എ​ന്നി​ങ്ങ​നെ​യു​ള്ള​വ​യു​ടെ വി​ല്‍പ​ന​യെ​പ്പോ​ലും പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര്‍ ത​ങ്ങു​ന്ന പി.​പി റോ​ഡ്, പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ന്‍ഡ് ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി​രു​ന്ന​ത് പ​കു​തി​യി​ല്‍ താ​ഴെ​യാ​യി. പി.​പി റോ​ഡി​ലും പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ന്‍ഡി​ലും ല​ഹ​രി മാ​ഫി​യ​ക​ളും സെ​ക്‌​സ് തൊ​ഴി​ലാ​ളി​ക​ളും പി​ടി​മു​റു​ക്കി​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ പോ​കാ​ന്‍ മ​ടി​ക്കു​ന്നു. സി​ഗ്ന​ല്‍ ജ​ങ്ഷ​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - Trade sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.