പെരുമ്പാവൂര്‍: ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മൂന്നു പേര് പിടിയിലായി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പാരഡൈസ് ഇന്‍ ലോഡ്ജില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അസം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), ലോഡ്ജ് മാനേജര്‍ കാലടി മറ്റൂര്‍ പ്ലാംകുടി വീട്ടില്‍ രോഹിത് (28) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന് ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടര്‍ ഗ്രൗണ്ടിലുള്ള രണ്ടു മുറികളില്‍ നടന്ന അനാശാസ്യമാണ് പൊലീസ് പിടികൂടിയത്. അന്തര്‍ സംസ്ഥാനക്കാരായ യുവതികളായിരുന്നു ഇരകള്‍. സ്ഥിരമായി അനാശാസ്യം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ലോഡ്ജ്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയായിരുന്നു പരിശോധന. എ.എസ്.പി മോഹിത് റാവത്ത്, ഇന്‍സ്പെക്ടര്‍ എ.കെ സുധീര്‍, സബ് ഇന്‍സ്പെക്ടര്‍ പി.എം. റാസിക്, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ മനോജ് കുമാര്‍, ടി.എ. അഫ്സല്, അജിത് മോഹന്‍, ബെന്നി ഐസക്, ഷഹന സലിം എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.