സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പ്​ ചർച്ചയായില്ല

പെ​രു​മ്പാ​വൂ​ര്‍: സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ അ​ര്‍ബ​ന്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്​ വി​ഷ​യം ച​ര്‍ച്ച​യാ​യി​ല്ല. ഇ​തു​വ​രെ ന​ട​ന്ന ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഷ​യം ഗൗ​ര​വ​ക​ര​മാ​യി ച​ര്‍ച്ച ചെ​യ്യാ​തെ പോ​യ​തി​ൽ പ്ര​വ​ര്‍ത്ത​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ട്. യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന ബാ​ങ്കി​ൽ 100 കോ​ടി​ക്ക് മു​ക​ളി​ല്‍ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് നി​ക്ഷേ​പ സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​​ഷേ​ധ​ത്തി​ലാ​ണ്. സി.​പി.​എ​മ്മും പേ​രി​ന് മാ​ത്രം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഇ​തോ​ടെ ബാ​ങ്ക് വി​ഷ​യം സി.​പി.​എം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി​യു​ണ്ടാ​യി. എ​ന്നാ​ല്‍, ചെ​റി​യൊ​രു പ്ര​തി​ഷേ​ധ​ത്തി​ല്‍ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രു പാ​ര്‍ട്ടി​യു​ടെ​യും പി​ന്തു​ണ ഇ​ല്ലാ​തെ​യാ​ണ് നി​ക്ഷേ​പ സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​ഷേ​ധ​വും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്.

കോ​ണ്‍ഗ്ര​സ് ഭ​രി​ക്കു​ന്ന ബാ​ങ്കി​ല്‍ ന​ട​ന്ന അ​ഴി​മ​തി​ക്കെ​തി​രെ സി.​പി.​എം എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന ചോ​ദ്യം ചി​ല ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്നു. എ​ന്നാ​ല്‍, നേ​താ​ക്ക​ൾ​ക്ക്​ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടാ​യി​ല്ല. വ​രാ​നി​രി​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ലും ബാ​ങ്ക് വി​ഷ​യം ച​ര്‍ച്ച ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലെ സം​സാ​രം.

സ​ര്‍ക്കാ​റി​ന്റെ വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് മാ​ത്രം നേ​താ​ക്ക​ള്‍ ഉ​റ​പ്പു ന​ല്‍കു​ന്നു. ബാ​ങ്കി​നെ​തി​രെ തി​രി​യാ​ന്‍ പ്രാ​ദേ​ശി​ക​മാ​യ പ​ല കാ​ര​ണ​ങ്ങ​ള്‍ സി.​പി.​എ​മ്മി​ന് ത​ട​സ്സ​മാ​ണ്. ഇ​ക്കാ​ല​മ​ത്ര​യും ഭ​രി​ച്ച​ത് യു.​ഡി.​എ​ഫ് ആ​ണെ​ങ്കി​ലും സി.​പി.​എം നേ​താ​ക്ക​ള്‍ക്കും ആ​ശ്ര​യ​മാ​യി​രു​ന്നു ബാ​ങ്ക്. പാ​ര്‍ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വി​ന്റെ ഭാ​ര്യ ബാ​ങ്കി​ന്റെ ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ലോ​ണ്‍ എ​ടു​ത്ത​വ​രും കു​ടി​ശ്ശി​ക​യു​ള്ള​വ​രും പാ​ർ​ട്ടി​ക്കാ​രു​മു​ണ്ട്. മു​ന്‍ ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​ടെ പേ​രി​ല്‍ പോ​ലും ലോ​ണ്‍ കു​ടി​ശ്ശി​ക​യു​ണ്ട്.

കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ മു​ന്‍ പ്ര​സി​ഡ​ന്റു​മാ​രി​ല്‍ ചി​ല​രും സെ​ക്ര​ട്ട​റി​മാ​രും ഇ​തു​വ​രെ പ​ണം അ​ട​ച്ചി​ട്ടി​ല്ല. ഇ​വ​ര്‍ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളി​ല്‍ അ​റ​സ്റ്റും മ​റ്റ് ന​ട​പ​ടി​ക​ളും മ​ര​വി​പ്പി​ച്ച​ത് സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണെ​ന്ന നി​ക്ഷേ​പ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​രോ​പ​ണ​ത്തി​ന് ആ​ര്‍ക്കും മ​റു​പ​ടി​യി​ല്ല.

Tags:    
News Summary - Urban bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.