പിറവം: വ്യാപാരികളെയും ജീവനക്കാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി പരാതി. പിറവം ത്രീറോഡ് കവലക്കടുത്തുള്ള പച്ചക്കറിക്കടയിലാണ് 12,000 രൂപയുടെ പച്ചക്കറിക്ക് ഓർഡർ നൽകിയ യുവാവ് പണം തട്ടിയത്.
ജീവനക്കാർ സാധനം എടുക്കുന്നതിനിടെ ഇയാൾ പലചരക്ക് കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞു പുറത്തുപോയി തിരികെ വന്നു.
അവിടെ ഗൂഗിൾ പേ ഇല്ലാത്തതിനാൽ 2000 രൂപ വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. പച്ചക്കറിയുടെ തുകയോടൊപ്പം ഇതും ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞപ്പോൾ കടക്കാരന് സംശയം തോന്നിയില്ല. പണം വാങ്ങി അടുത്ത കടയിലേക്കെന്ന വ്യാജേന യുവാവ് മുങ്ങുകയായിരുന്നു.
തൊട്ടുമുമ്പ് ഇവരുടെ ഉടമസ്ഥതയിൽ മാർക്കറ്റിനു സമീപമുള്ള കോൾഡ് സ്റ്റോറേജിലും സമാന തട്ടിപ്പിന് ശ്രമിച്ചെങ്കിലും അവിടെ പണം ഇല്ലാതിരുന്നതിനാൽ ശ്രമം വിഫലമായി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പിറവം പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച മുളന്തുരുത്തി മാർക്കറ്റിനുസമീപം രാജേഷിന്റെ പലചരക്ക് കടയിൽനിന്ന് 7000 രൂപയുടെ സാധനങ്ങൾ വാങ്ങിയശേഷം ഇതേപോലെ 2000 രൂപ വായ്പ വാങ്ങി മുങ്ങിയ സംഭവവുമുണ്ടായി. പിറവത്തെയും മുളന്തുരുത്തിയിലെയും തട്ടിപ്പ് നടത്തിയത് ഒരാളാണെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.