കൊച്ചി: ഹയർസെക്കൻഡറി വിജയത്തിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാരെന്ന നേട്ടം തിരികെപ്പിടിച്ച് എറണാകുളം ജില്ല. പരീക്ഷയെഴുതിയവരിൽ 87.55 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി.199 സ്കൂളുകളിലായി 30,660 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 30,496 വിദ്യാർഥികൾ പരീക്ഷയെഴുതി. 26,698 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരാകുകയും ചെയ്തു. 3121 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഹയർ സെക്കൻഡറി വിജയശതമാനത്തിൽ തുടർച്ചയായ രണ്ടുവർഷം ഒന്നാം സ്ഥാനത്തായിരുന്ന ജില്ല 2022ൽ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു. 87.46 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ എറണാകുളം ജില്ലയിലെ വിജയശതമാനം. 2021ൽ 91.11 ശതമാനം വിജയം നേടിയിരുന്നു. 2022ൽ 2986 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ജില്ലയിലെ 198 സ്കൂളുകളിൽനിന്ന് 30,559 പേർ പരീക്ഷ എഴുതിയതിൽ 26,727 പേരാണ് 2022ൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്.
അതേസമയം നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ ഇത്തവണയും കുറവുണ്ടായി. ഏഴ് സ്കൂളുകൾക്കാണ് ഹയർസെക്കൻഡറിയിൽ നൂറുശതമാനം വിജയം നേടാനായത്. കഴിഞ്ഞ വർഷം ഒമ്പത് സ്കൂളുകൾക്കായിരുന്നു ഈ നേട്ടം. 2021ൽ ഇത് 22 സ്കൂളുകളായിരുന്നു.
ഈവർഷം ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 542 വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 539 പേർ പരീക്ഷ എഴുതുകയും 429 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 79.59 ശതമാനമാണ് വിജയം. 42 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
1348 വിദ്യാർഥികളാണ് ഓപൺ സ്കൂൾ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 1315 പേർ പരീക്ഷയെഴുതുകയും 820 പേർ ഉപരിപഠനത്തിന് അർഹരാകുകയും ചെയ്തു. 62.36 ശതമാനമാണ് വിജയം. 18 വിദ്യാർഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
1. ശ്രീലക്ഷ്മി സുനിൽ (സയൻസ്), ഗവ.എച്ച്.എസ്.എസ് ചെങ്ങമനാട്
2. സ്നേഹ പോൾ (ഹ്യൂമാനിറ്റീസ്), സെൻറ്. അഗസ്റ്റിൻസ് സി.ജി എച്ച്.എസ്.എസ് കോതമംഗലം
3. അതീന ഫ്രാൻസീസ് (സയൻസ്), സെൻറ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളം
4. സെൽന ജോമെൻസ് (ഹ്യൂമാനിറ്റീസ്), മാർ കൂർലോസ് എം.എച്ച്.എസ്.എസ് പട്ടിമറ്റം
5. വി. അനീന (സയൻസ്), എസ്.എൻ.എം എച്ച്.എസ്.എസ് മൂത്തകുന്നം
6. വി.ആർ. ഗൗരീകൃഷ്ണ (ഹ്യുമാനിറ്റീസ്) എസ്.എം എച്ച്.എസ്.എസ് ചെറായി
1. സെൻറ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ
2. രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരി
3. സെൻറ്. ജോസഫ് എച്ച്.എസ്.എസ് കിടങ്ങൂർ, എറണാകുളം
4. സെൻറ്. സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, ആനിക്കാട്
5. സെൻറ്. തോമസ് എച്ച്.എസ്.എസ്, അയിരൂർ
6. വിമല മാത എച്ച്.എസ്.എസ്, കദളിക്കാട്
7. സെൻറ്. ക്ലയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ്, മാണിക്യമംഗലം, കാലടി
കൊച്ചി: വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം പരീക്ഷയിൽ 76.01 ശതമാനം വിജയം നേടി ജില്ല. കഴിഞ്ഞ വർഷം 74.32 ശതമാനമായിരുന്നു വിജയം. ഇത്തവണ 2359 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 1793 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.