കൊച്ചി: ജില്ലയില്‍ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകൂടി ബഡ്സ് സ്കൂള്‍ തുടങ്ങാന്‍ അനുമതി നല്കി. കൊച്ചി കോര്പറേഷന്, കളമശ്ശേരി മുനിസിപ്പാലിറ്റി, എടവനക്കാട്, വരാപ്പുഴ, ഒക്കല്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അനുമതി. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്സ് ജില്ലതല ഉപദേശക സമിതി യോഗമാണ് അനുമതി നല്‍കിയത്.
അനുമതി ലഭിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്സ് സ്ഥാപനം തുടങ്ങാന്‍ അനുമതി നല്കി സര്‍ക്കാറില്‍നിന്ന് 12.5 ലക്ഷം രൂപ ലഭിച്ച 22 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതി തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തു. ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എസ്. രഞ്ജിനി വിഷയാവതരണത്തോടൊപ്പം മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോണ, സ്ഥിരം സമിതി അധ്യക്ഷരായ ആശ സനില്‍, റാണി കുട്ടി, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസര്‍ അനില്‍ കുമാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കുടുംബശ്രീ അസി. ജില്ല മിഷന് കോഓഡിനേറ്റര്‍ എം.ബി. പ്രീതി സ്വാഗതവും കുടുംബശ്രീ സോഷ്യല്‍ ഡെവലപ്മെന്റ് ജില്ല പ്രോഗ്രാം മാനേജര്‍ കെ.എം. അനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.