തൃപ്പുണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ തമ്മില്‍ കൂട്ടത്തല്ല്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയന്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയാണ് അക്രമം നിയന്ത്രിച്ചത്. സംഭവത്തില്‍ ബി.എം.എസ്. തൊഴിലാളികളായ സുനില്‍ (40), ഹരീഷ് (35) എന്നിവരെ പരിക്കുകളോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ യൂനിയനുകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. നിലവില്‍ കരാര്‍ പ്രകാരം സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കാണ് ഇവിടെ തൊഴില്‍ ചെയ്യാന്‍ അനുമതിയുള്ളത്. ബി.എം.എസിന് പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ നിര്‍മാണജോലികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് മറ്റുയൂനിയനുകൾ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി നിര്‍മ്മാണ ജോലികള്‍ ബി.എം.എസ് ഇടപെട്ട് തടസപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ഇരുയൂനിയനുകളിലെയും തൊഴിലാളികള്‍ നിര്‍മാണസ്ഥലത്ത് എത്തുകയും ബി.എം.എസ് തൊഴിലാളികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ, ബി.എം.എസ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചെത്തിയതോടെ മറ്റുയൂനിയൻ പ്രവർത്തകർ നിര്‍മാണ സ്ഥലത്തെ ഗേറ്റ് പൂട്ടി. ഗേറ്റ് തള്ളിത്തുറന്ന് ബി.എം.എസുകാർ അകത്തേക്ക് പ്രവേശിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
സംഘര്‍ഷത്തെതുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫിസില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത മൂന്നു യൂനിയനുകളുടെയും ചര്‍ച്ചയില്‍ നിലവില്‍ കരാറുള്ള യൂനിയനുകള്‍ക്ക് ജോലി തുടരാമെന്നും ബി.എം.എസ് യൂനിയന് കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ധാരണയായി. ഫ്‌ളാറ്റ് നിര്‍മാതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.