കാക്കനാട്: നഗരത്തിൽ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 78 വാഹനങ്ങള്‍ക്കെതിരെ വിവിധ കേസുകള്‍. നിയമം ലംഘിച്ച വാഹന ഉടമകളില്‍ നിന്ന് 2.81ലക്ഷം രൂപ പിഴ ഈടാക്കി. അനധികൃത ലൈറ്റുകൾ പിടിപ്പിച്ച 19 വാഹനങ്ങൾക്കെതിരെയും രജിസ്ട്രേഷൻ മറച്ചുവെച്ച 26 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. അമിതവേഗം, ജങ്ഷനുകളിലെ സിഗ്നൽ അവഗണിക്കൽ, മദ്യപിച്ച് ഡ്രൈവിങ്, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി. രൂപമാറ്റം വരുത്തിയ ഏഴ് വാഹനങ്ങളും അമിതഭാരം കയറ്റിയ ആറു വാഹനങ്ങളും മീറ്റർ ഇല്ലാതെ സർവിസ് നടത്തിയ 11 ഓട്ടോറിക്ഷകളും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാതിരുന്ന 14 വാഹനങ്ങളും ലൈൻ ട്രാഫിക് പാലിക്കാതിരുന്ന നാലു വാഹനങ്ങളും വാതിൽ തുറന്നുവെച്ച് സർവിസ് നടത്തിയ രണ്ടു ബസുകളും പിടികൂടി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ. അസിം, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഇ. ബിജു, പി. ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.