‘സേ ​നോ ടു ​ഡ്ര​ഗ്സ്, യെ​സ് ടു ​ഹെ​ൽ​ത്ത് ’ ആ​ശ​യ​ത്തി​ൽ ‘മാ​ധ്യ​മം’ കു​ടും​ബം ന​ട​ത്തു​ന്ന

വാ​ക്ക​ത്ത​ൺ പ്ര​ചാ​ര​ണാ​ർ​ഥം പാ​ലാ​രി​വ​ട്ടം ആ​ലി​ൻ​ചു​വ​ട് ലീ​ജി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ

ന​ട​ന്ന തൈ​ക്വാ​ൻ​ഡോ മ​ത്സ​ര​ത്തി​​ൽ പ​​ങ്കെ​ടു​ത്ത​വ​രും സം​ഘാ​ട​ക​രും

വാ​ക്ക​ത്ത​ൺ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

കൊ​ച്ചി: ‘സേ ​നോ ടു ​ഡ്ര​ഗ്സ്, യെ​സ് ടു ​ഹെ​ൽ​ത്ത്​’ ആ​ശ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ‘മാ​ധ്യ​മം’ കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന വാ​ക്ക​ത്ത​ണി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നം​കു​റി​ച്ച് എ​റ​ണാ​കു​ളം അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ സ്കോ​ർ​ലൈ​ൻ അ​ക്കാ​ദ​മി നേ​തൃ​ത്വം ന​ൽ​കു​ന്ന കി​ഡ്സ് ഫെ​സ്റ്റി​നോ​ട്​ അ​നു​ബ​ന്ധി​ച്ചാ​ണ്​ ജ​ഴ്സി പു​റ​ത്തി​റ​ക്കി​യ​ത്. സ്കോ​ർ ലൈ​ൻ ഹെ​ഡ് കോ​ച്ച് നൈ​ജീ​രി​യ​ൻ മു​ൻ ദേ​ശീ​യ​താ​രം മൂ​സ ഇ​ബ്രാ​ഹീം കെ.​​ത്രി.​എ പ്ര​സി​ഡ​ന്‍റ്​ സ​ന്ദീ​പി​ന്​ ജ​ഴ്​​സി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ടെ​ക്സ്​ വേ​ൾ​ഡ്​ എം.​ഡി അ​ബ്​​ദു​റ​ഹ്​​മാ​ൻ, സ്കോ​ർ ലൈ​ൻ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം സീ​നി​യ​ർ മാ​നേ​ജ​ർ എം.​എ. ലോ​റ​ൻ​സ്, ഓ​ർ​ബി​റ്റ് മാ​നേ​ജി​ങ്​​ ഡ​യ​റ​ക്ട​ർ ഷി​ബു, ‘മാ​ധ്യ​മം’ റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സ്​​ക്ല​ബ്​ സെ​ക്ര​ട്ട​റി എം. ​സൂ​ഫി മു​ഹ​മ്മ​ദ്​ സ്വാ​ഗ​ത​വും ​ന്യൂ​സ്​ എ​ഡി​റ്റ​ർ കെ.​എ.​ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Walkathon jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.