കൊച്ചി: മാലിന്യസംസ്കരണത്തില്‍ കൊച്ചിയെ സഹായിക്കാന്‍ ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, പൊലീസ് സേനകള്‍ തയാറാകുന്നു. വെള്ളിയാഴ്ച നേവല്‍ ആസ്ഥാനത്ത് ചീഫ് ഓഫ് നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ എം.എ ഹംപി ഹോളി, കോസ്റ്റ് ഗാര്‍ഡ് തലവന്‍ എന്‍. രവി, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന് എന്നിവര്‍ മേയറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ നേവല്‍ കമാന്‍ഡിലെ പ്രമുഖരായ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മേയില്‍ ബഹുജന ശുചീകരണ കാമ്പയിന് ആരംഭിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേയറുടെ അഭ്യര്‍ഥന മാനിച്ചാണ് യോഗം ചേര്‍ന്നത്. യോഗ തീരുമാനപ്രകാരം ഫോര്‍ട്ട് കൊച്ചി പരിസരം ഇന്ത്യന്‍ നേവി ശുചീകരിക്കും. ഫോര്‍ട്ട് കൊച്ചി ബീച്ചിന്റെ ശുചീകരണം കോസ്റ്റ് ഗാര്‍ഡും ഏറ്റെടുക്കും. എറണാകുളം ഷണ്മുഖം റോഡും പരിസരവും പരിപാലനം കേരള പൊലീസും ഏറ്റെടുക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും തുടരും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ശുചീകരിച്ച സ്ഥലങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. സേനകളോടൊപ്പം എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കാളികളാവും. ‘ഹീല്‍ കൊച്ചി’ എന്ന ഹാഷ്ടാഗിലായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. പൊതുജനങ്ങളുടെ സഹകരണവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.