മട്ടാഞ്ചേരി: ലോക്ഡൗണിനുശേഷം തുറന്ന ഫോർട്ട്കൊച്ചി കടപ്പുറത്ത് വിനോദത്തിന് എത്തുന്നവരുടെ എണ്ണം അനുദിനം ഉയരുന്നു. കോവിഡ് വ്യാപനെത്തത്തുടർന്ന് അടച്ച കടപ്പുറം അൺലോക്കിനെത്തുടർന്ന് തുറക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സഞ്ചാരികളെ വിലക്കി.
ഇതിനുശേഷം കടപ്പുറം തുറന്ന് നൽകിയെങ്കിലും മാലിന്യം അസഹ്യമായതോടെ ആളുകൾ വന്നിരുന്നില്ല. തുടർന്ന് എക്സ്കവേറ്ററും മറ്റും ഉപയോഗിച്ച് മാലിന്യം നീക്കി. വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ഇപ്പോൾ ആഭ്യന്തര സഞ്ചാരികളാണ് എത്തുന്നവരിൽ ഏറെയും. വൈകുന്നേരങ്ങളിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് വിനോദത്തിന് എത്തുന്ന നാട്ടുകാരുടെ കൂട്ടങ്ങളുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഫോർട്ട്കൊച്ചി കടപ്പുറം കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ചെറുകിട കച്ചവടക്കാരാണുള്ളത്. ഇവരെല്ലാം മാസങ്ങളായി ബുദ്ധിമുട്ടിലായിരുന്നു. ഭൂരിഭാഗവും കച്ചവടത്തിന് എത്തിയിട്ടുണ്ട്. ഇതോടെ കടപ്പുറം വീണ്ടും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.