മൂ​വാ​റ്റു​പു​ഴ​യാ​റി​ന​ടു​ത്ത ന​ട​പ്പാ​ത​യി​ൽ വെ​ള്ളം ക​യ​റി മൂ​ടി​യ​പ്പോ​ൾ

മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയരുന്നു; താഴ്​ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ല​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി. കാ​ളി​യാ​റ്റി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തും മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​തു​മാ​ണ് ജ​ല​നി​ര​പ്പ്​ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. കാ​ളി​യാ​റ്റി​ലും തൊ​ടു​പു​ഴ​യാ​റ്റി​ലും കോ​ത​മം​ഗ​ല​മാ​റ്റി​ലും ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഇ​വ സം​ഗ​മി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. തീ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ര്‍ദേ​ശം ന​ല്‍കി.

തൊ​ടു​പു​ഴ​യാ​റ്റി​ല്‍ മു​ന്ന​റി​യി​പ്പ് നി​ര​പ്പ് 9.67മീ​റ്റ​റും അ​പ​ക​ട​നി​ര​പ്പ് 10.67 മീ​റ്റ​റു​മാ​ണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റു വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ് 9.55 മീ​റ്റ​റാ​ണ്. കാ​ളി​യാ​റ്റി​ല്‍ മു​ന്ന​റി​യി​പ്പ് നി​ര​പ്പ് 11.59 മീ​റ്റ​റും അ​പ​ക​ട നി​ര​പ്പ് 12.59 മീ​റ്റ​റു​മാ​ണ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റു​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ് 10.52 മീ​റ്റ​റാ​ണ്. കോ​ത​മം​ഗ​ല​മാ​റ്റി​ല്‍ മു​ന്ന​റി​യി​പ്പ് നി​ര​പ്പ് 11.5 മീ​റ്റ​റും അ​പ​ക​ട നി​ര​പ്പ് 12.5 മീ​റ്റ​റു​മാ​ണ്. വൈ​കീ​ട്ട് ആ​റു​​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ് 10.805 മീ​റ്റ​റാ​ണ്. ഇ​വ മൂ​ന്നും ചേ​രു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ല്‍ മു​ന്ന​റി​യി​പ്പ് നി​ര​പ്പ് 10.015 മീ​റ്റ​റും അ​പ​ക​ട നി​ര​പ്പ് 11.015 മീ​റ്റ​റു​മാ​ണ്. വൈ​കീ​ട്ട് ആ​റു​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ് 9.765 മീ​റ്റ​റാ​ണ്.

മ​ല​ങ്ക​ര ഡാ​മി​ന്റെ നാ​ല് ഷ​ട്ട​റു​ക​ള്‍ 70 സെ.​മീ. വീ​തം ഉ​യ​ര്‍ത്തി​യ നി​ല​യി​ലാ​ണ്. വൈ​കീ​ട്ട് ആ​റു​വ​രെ 39.38 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. 41.30 മീ​റ്റ​ര്‍ ജ​ല​നി​ര​പ്പാ​യാ​ല്‍ ഷ​ട്ട​റു​ക​ള്‍ മു​ഴു​വ​നും പൂ​ര്‍ണ​മാ​യി തു​റ​ക്കു​ന്ന​തി​നു​ള്ള റെ​ഡ് അ​ല​ര്‍ട്ട് പു​റ​പ്പെ​ടു​വി​ക്കും. മു​ഴു​വ​ന്‍ ഷ​ട്ട​റു​ക​ളും ഉ​യ​ര്‍ത്തി​യാ​ല്‍ തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ത​ന്നെ ന​ഗ​ര​ത്തി​ലെ പു​ഴ​യോ​ര ന​ട​പ്പാ​ത അ​ട​ക്കം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു .

തോ​ടു​ക​ള​ല്ലാം നി​റ​ഞ്ഞു ക​വി​ഞ്ഞി​ട്ടു​ണ്ട്. മ​ഴ​ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​ല​ഹി​യ കോ​ള​നി, മൂ​ന്നു​ക​ണ്ടം, സ്റ്റേ​ഡി​യം പ​രി​സ​രം, കൊ​ച്ച​ങ്ങാ​ടി, ആ​നി​ക്കാ​ക്കു​ടി കോ​ള​നി, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​റ്റം, കൂ​ൾ​മാ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. അ​ധി​ക​വും നി​ർ​ധ​ന​കു​ടും​ബ​ങ്ങ​ളു​മാ​ണ്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Water level rises in Muvattupuzha; Low-lying areas are under threat of flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.