കൊച്ചി: കൊച്ചി ജല മെട്രോയുടെ ആദ്യബോട്ടിന് കൊച്ചി കപ്പൽശാലയിൽ കീലിട്ടു (അടിമരം പാകി). 100 പേരെ വഹിക്കാവുന്ന ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടാണ് നിർമിക്കുന്നത്.
ജലയാനം നിർമാണത്തിൽ ഏറ്റവും പ്രധാനമാണ് പരമ്പരാഗത രീതിയിലെ അടിമരം പാകൽ ചടങ്ങ്. നിർമാണഘട്ടത്തിെൻറ സവിശേഷമായ തുടക്കമാണിത്. പഴയകാലത്ത് അടിമരത്തോട് ചേർന്നാണ് യാനത്തിെൻറ നിർമാണം തുടങ്ങുന്നതെങ്കിൽ ഇപ്പോൾ കപ്പൽ നിർമാണ പുരോഗതിയുടെ നിർണായകദിനമാണ് ഇത്. ബോട്ട് നിർമാണ പുരോഗതിയിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ പറഞ്ഞു.
കെ.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ തിരുമൻ അർജുനൻ, കൊച്ചി കപ്പൽ ശാല ഓപറേഷൻസ് ഡയറക്ടർ എൻ.വി. സുരേഷ് ബാബു, ഫിനാൻസ് ഡയറക്ടർ വി.ജെ. ജോസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.