കളമശ്ശേരി: സ്കൂട്ടറിൽ സഞ്ചരിച്ച സ്ത്രീയെ ബൈക്കിടിപ്പിച്ച് വീഴ്ത്തി കടന്നുകളഞ്ഞവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിച്ചുപറി സംഘം വലയിലായി. അരൂക്കുറ്റി വടുതല ചെത്തിപ്പറമ്പ് വീട്ടിൽ മനീഷ് (25), കളമശ്ശേരി വട്ടേക്കുന്നം കേട്ടേഴത്ത് അജാസ് (22), തോപ്പുംപടി ചുള്ളിക്കൽ അറക്കപ്പറമ്പിൽ തൻസീർ (30), തിരുവനന്തപുരം പേട്ട മാനക നഗർ വയലിൽ വീട്ടിൽ കണ്ണൻ (21), വരാപ്പുഴ മുട്ടിനകം ചുള്ളിക്കൽ വീട്ടിൽ ശ്രീജിത്ത് (20) എന്നിവരെയാണ് കളമശ്ശേരി പ്രീമിയർ ഭാഗത്തുനിന്ന് സി.ഐ പി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച നോർത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപത്ത് സ്ത്രീയെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയവർ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഈ ബൈക്ക് കളമശ്ശേരിയിൽനിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. നിരവധി പിടിച്ചുപറി കേസിലും ബൈക്ക് ഉപയോഗിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 2020 ഡിസംബറിൽ ഈ ബൈക്ക് ഉപയോഗിച്ച് മനീഷും സുഹൃത്തും ഏലൂർ സൗത്തിൽ 70കാരിയുടെ രണ്ട് പവെൻറ മാല പൊട്ടിച്ചതും ജനുവരിയിൽ പൂച്ചാക്കൽ തേവർവട്ടം ഭാഗത്ത് സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതും കെണ്ടത്തി. തൻസീർ പള്ളുരുത്തി, മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷനുകളിൽ വധശ്രമം, പോക്സോ, ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം കൊച്ചി സിറ്റിയിൽ പ്രവേശിക്കരുതെന്ന ഉത്തരവുള്ള ആളുമാണ്. കണ്ണൻ വഞ്ചിയൂർ സ്റ്റേഷനിലെ അടിപിടി കേസിൽ പ്രതിയാണ്. പ്രതികളിൽനിന്ന് 50 ഗ്രാം കഞ്ചാവും പിടികൂടിയതായി പൊലീസ് പറഞ്ഞു.
എസ്.ഐമാരായ മാഹിൻ സലീം, പി.സി. പ്രസാദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വി.എൻ. സുരേഷ്, മധുസൂദനൻ, ജോസി, എ.എസ്.ഐമാരായ കെ.ബി. ബിനു, പി. അനിൽകുമാർ, സുനിൽകുമാർ, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ഹരികുമാർ, കെ.വി. ദിനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.