റോഡ്​ തകർന്നതിനെതിരെ യൂത്ത്​ ലീഗ്​ പ്രതിഷേധ സംഗമം

തൊടുപുഴ: 50 ലക്ഷം രൂപ മുടക്കി പുനര്‍നിര്‍മിച്ച പാറെക്കവല-അമയപ്ര റോഡ് തകര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിർമാണം നടന്ന് രണ്ട് മാസത്തിനകം റോഡ് തകർന്നത് നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാരണമാണന്ന് യൂത്ത് ലീഗ് ആരോപിച്ചു. വിജിലന്‍സില്‍ പരാതി നല്‍കുമെന്നും സമരക്കാർ അറിയിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി ടി.കെ. നവാസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പി.എന്‍. നൗഷാദ്, പി.എ. കബീര്‍, കെ.എസ്. റിയാസ്, ആസാദ് സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. അഫ്‌സല്‍ ഷംസുദ്ദീന്‍, അസ്ഹര്‍ നാസര്‍, പി.എസ്​. റഷീദ്, അസ്ഹര്‍ നൂറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. TDL prathishedham പാറെക്കവല-അമയപ്ര റോഡ് തകര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.