ചെറുതോണി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 20.620 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സ്കാഡ് അറസ്റ്റു ചെയ്തു.
ബൈസൺവാലി ഇരുപതേക്കർ കുളക്കാച്ചിവിളയിൽ മഹേഷ് (23) ആണ് പിടിയിലായത്. ഇടുക്കി ഡി.സി. സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സിജുമോൻ, ആൽബിൻ ജോസ്, സൈബർ സെൽ സിവിൽ എക്സൈസ് ഓഫീസർ അനൂപ് പി. ജോസഫ് എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും പാർട്ടിയും ചേർന്ന് എല്ലക്കല്ലിൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പാക്ക് ചെയ്യുന്നതിന് ആവശ്യമായ കവറുകൾ, ത്രാസ് എന്നിവയും കണ്ടെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും മേജർ എൻ.ഡി.പി.എസ്. കേസും ഇയാളുടെ പേരിലുണ്ട്. വെള്ളത്തൂവൽ, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസി. ഇൻസ്പെക്ടർമാരായ( ജി) എ.സി. നെബു, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവന്റീവ് ഓഫീസർ(ജി) എൻ. രഞ്ജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരഭി, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.ശക. ശശി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.