ലൈൻമാൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സബ് എൻജിനീയർക്ക്​ സസ്‌പെൻഷൻ

മൂലമറ്റം: ഇലപ്പള്ളിയിൽ ലൈൻമാൻ പി.ടി. മനു (40) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സബ് എൻജിനീയർ മാത്യു പി.ജോസഫിനെ സസ്‌പെൻഡ് ചെയ്തു. 22ന് ഇലപ്പള്ളിയിൽ ട്രാൻസ്‌ഫോർമറിലെ തകരാറുകൾ പരിഹരിക്കുന്നതിനിടെയാണ് അപകടം. മൂലമറ്റം സെക്​ഷൻ ഓഫിസിലെ സബ് എൻജിനീയറായ മാത്യുവാണ് മനുവിനൊപ്പം ട്രാൻസ്‌ഫോർമർ തകരാറ് പരിഹരിക്കാൻ പോയത്. സുരക്ഷ നടപടി പാലിക്കുന്നതിൽ പറ്റിയ വീഴ്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്​. സുരക്ഷ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട സബ് എൻജിനീയറും ലൈൻമാനും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പറ്റിയ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.