തെക്കുംഭാഗം ബാങ്ക്: ടോമി ​തോമസ്​​ പ്രസിഡന്‍റ്​

തെക്കുംഭാഗം: തെക്കുംഭാഗം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ടോമി ​തോമസ്​​ കാവാലത്തിനെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ജോബിന്‍ ജോസ് പൊതൂര്‍, ബേബി ജോസഫ് തെങ്ങുംപിള്ളില്‍, മാത്യു ജോസഫ് ചേബ്ലാങ്കല്‍, ഷമ്മി ഈപ്പച്ചന്‍ പൂവന്നിക്കുന്നേല്‍, റോബി സിറിയക് പഴയിടത്ത്. റോയി അഗസ്റ്റിന്‍ മുതുപ്ലാക്കല്‍, ഗ്രേസി ജോസഫ് വന്യംപറമ്പില്‍, ഡീന എമ്മാനുവല്‍ പാറക്കുളങ്ങര, ഷേര്‍ളി ജോസ് അയ്യംപാറയില്‍, സിന്ധു ശിവദാസ് തോണിക്കുഴിയില്‍ എന്നിവരാണ് യു.ഡി.എഫ് പാനലില്‍ വിജയിച്ചത്. 10 വര്‍ഷമായി ടോമിയാണ് പ്രസിഡന്‍റ്​. നിലവില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും തൊടുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഭരണസമിതി അംഗവും കേരള കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്‍റും കര്‍ഷക യൂനിയന്‍ നിയോജക മണ്ഡലം പ്രസിഡന്‍റുമാണ്. ​TDL TOMY THOMAS ​ടോമി തോമസ്​ എ.കെ. ബാലന്‍റെ പ്രസ്താവന ബാലിശം -കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചെറുതോണി: എ.കെ. ബാലന്‍റെ എയ്ഡഡ് മേഖലയെക്കുറിച്ച പ്രസ്താവന ബാലിശവും നിരുത്തരവാദപരവുമാണെന്ന് ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ്‌ ഗിൽഡ്. കേരളത്തിന്‍റെ വിദ്യാഭ്യാസമേഖലയിൽ മികച്ച സംഭാവനകൾ നൽകിവരുന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിത്​. ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കണം. ഏതെങ്കിലും എയ്ഡഡ് സ്ഥാപനങ്ങൾ തെറ്റ് ചെയ്താൽ അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. എല്ലാവരെയും മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു. ഇരട്ടയാറിൽ കൂടിയ ഇടുക്കി രൂപതയിലെ വിവിധ സ്കൂളുകളിലെ അധ്യാപകരുടെ സമ്മേളനം പ്രസ്താവനക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ മുൻ സെക്രട്ടറി ഫാ.ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ അധ്യക്ഷത വഹിച്ചു. പ്രഫ.ഡോ. അലക്സ് ജോർജ്, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്‍റ്​ ബിനോയി മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.