ചിന്താമണി നിരാഹാരം അവസാനിപ്പിച്ചു; ഇനി കുത്തിയിരിപ്പ്​ സമരം

ചെറുതോണി: കോടതി വിധി നടപ്പാക്കി തനിക്ക് ജോലിനൽകണമെന്ന ആവശ്യവുമായി മേയ് ഒന്ന് മുതൽ കേരള ബാങ്ക് ഇടുക്കി ജില്ല കാര്യാലയത്തിന്​ മുന്നിൽ നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചുവന്ന ചിന്താമണി സമരം അവസാനിപ്പിച്ചു. ദീർഘനാളത്തെ സത്യഗ്രഹം മൂലം ആരോഗ്യനില വഷളായതിനെ തുടർന്ന് ചിന്താമണിയെ വ്യാഴാഴ്ച ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. തിരികെ സമരപ്പന്തലിലെത്തിയ ചിന്താമണി ആരോഗ്യപ്രശ്നങ്ങൾ മൂലം നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചതായും രണ്ടാംഘട്ടമായി കുത്തിയിരിപ്പ് സത്യഗ്രഹം തുടരുമെന്നും അറിയിച്ചു. തുടർന്ന് സമര സഹായസമിതി ചെയർമാൻ രാജു സേവ്യർ നാരങ്ങാനീര് നൽകി നിരാഹാരസമരം അവസാനിപ്പിച്ചു. ജോളി ഇടുക്കി അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനകീയ സമരസഹായ സമിതി ജില്ല വൈസ് പ്രസിഡന്‍റ്​ ടി.ജെ. പീറ്റര്‍, പി.എ. ജോണി, ദേവസ്യ, എന്‍. വിനോദ്കുമാര്‍, സി.എ. ഫെലിക്സ്, ബേബിരാജ് ഇടുക്കി, രമ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.