അ​ടി​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി

എക്സ്–റേ യൂനിറ്റില്ല; സ്കാനിങ്​ മെഷീനും പ്രവർത്തിക്കുന്നില്ല

അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എക്സ്–റേ യൂ​നി​റ്റ്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​ട്ട് ഒ​മ്പ​ത്​ മാ​സം. ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ സ്കാ​നി​ങ്​ മെ​ഷീ​നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. രോ​ഗി​ക​ൾ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ കി​ട്ടാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​ളു​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​ക്കാ​യു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സ്റേ യൂ​നി​റ്റ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​ത്. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​യി​ല്ല. ഇ​തോ​ടെ മാ​സ​ങ്ങ​ളാ​യി സ്വ​കാ​ര്യ എ​ക്സ്റേ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട രോ​ഗി​ക​ളു​ടെ ഗ​തി​കേ​ട് തു​ട​രു​ക​യാ​ണ്.

ശ​രാ​ശ​രി 1500 രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ​യും ഇ​ടു​ക്കി, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ പ‍ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​ആ​ശു​പ​ത്രി. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ പി​റ​ക്കു​ന്ന​ത്​ ഇ​വി​ടെ​യാ​ണ്. ഗ​ർ​ഭി​ണി​ക​ൾ​ക്ക് സ്കാ​നി​ങ്​ മി​ക്ക​വാ​റും നി​ർ​ബ​ന്ധ​മാ​ണ്.

സ്കാ​നി​ങ്​ മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ല്ല. താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ തേ​ടു​ന്നു​ണ്ടെ​ങ്കി​ലും ശ​മ്പ​ളം കു​റ​വാ​യ​തി​നാ​ൽ ആ​രും താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പു​തി​യ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ക്സ്റേ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യും.

നാ​ലു മാ​സം മു​മ്പ്​ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് എ​ക്സ്റേ യൂ​നി​റ്റി​ന്‍റെ ബോ​ർ​ഡ് മാ​ത്രം വെ​ച്ചു. മൂ​ന്നാ​ഴ്ച മു​മ്പ്​ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചു. എ​ന്നാ​ൽ എ​ക്സ്റേ സാ​മ​ഗ്രി​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ വൈ​ദ​ഗ്ധ്യ​മു​ള്ള ടെ​ക്‌​നീ​ഷ്യ​ൻ വേ​ണ​മെ​ന്നും ഇ​തി​ന്​ വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ​മു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്​ ക​മ്മി​റ്റി​യും മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ നി​ര​ത്തി മു​ന്നോ​ട്ടു പോ​കു​മ്പോ​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളി​ൽ എ​ക്സ്റേ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​രു​ടെ ദു​രി​തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.

സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. ഇ​ത്ര​യേ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ ഒ​മ്പ​ത്​ മാ​സ​ത്തോ​ള​മാ​യി സ്വ​കാ​ര്യ എ​ക്സ്റേ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തി​നു പി​ന്നി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഉ​ദാ​സീ​ന നി​ല​പാ​ടാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Tags:    
News Summary - Adimali Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.