നിർവഹണത്തിലെ പിഴവും അനാസ്ഥയും; വേരുപിടിക്കാതെ 25 ലക്ഷം തൈകൾ

ക​ർ​ഷ​ക​ർ​ക്ക്​ ന​ൽ​കി​യ​ത്​ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും മി​ക്ക കൃ​ഷി​യി​ട​ത്തി​ലും സാ​ധാ​ര​ണ കാ​ണു​ന്ന​തു​മാ​യ തൈ​ക​ളാ​യി​രു​ന്നു. ഇ​തോ​​െട പ​ദ്ധ​തി തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പാ​ളി. മാ​ത്ര​വു​മ​ല്ല ഓ​രോ കൃ​ഷി​ഭ​വ​നി​ലും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച​ല്ല തൈ​ക​ൾ കൊ​ടു​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി.

ചെ​റു​തോ​ണി: കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക്​ വി​ത​ര​ണം ചെ​യ്ത 25 ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളി​ൽ ഒ​ന്നു​പോ​ലും വേ​രു പി​ടി​ച്ചി​ല്ല. സ​ർ​ക്കാ​റി​ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ്​ ഇ​തു​മൂ​ലം ഉ​ണ്ടാ​യ​ത്. ഫ​ല​വൃ​ക്ഷ വ്യാ​പ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ്​ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. 2021, ‘22 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

തു​ട​ക്ക​ത്തി​ൽ ത​ന്നെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്​ തൈ​ക​ൾ കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​തെ കെ​ട്ടി​ക്കി​ട​ന്ന്​ ന​ശി​ച്ചി​രു​ന്നു. നി​ർ​വ​ഹ​ണ​ത്തി​ലെ പി​ഴ​വ്​ മൂ​ല​മാ​ണ് ക​ർ​ഷ​ക​ർ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ പോ​യ​ത്. കൃ​ഷി​ഭൂ​മി​ക്ക്​ അ​നു​യോ​ജ്യ​മാ​യ ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദ്ദേ​ശം. പാ​ത​യോ​ര​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ കെ​ട്ടി​ട വ​ള​പ്പു​ക​ൾ, സ്കൂ​ൾ കോ​മ്പൗ​ണ്ടു​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, എ​ന്നി​വ കൂ​ടാ​തെ വീ​ട്ടു​വ​ള​പ്പു​ക​ളി​ലും ന​ട്ടു​വ​ള​ർ​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​വി​ടെ​യൊ​ന്നും ന​ട്ടു​പി​ടി​പ്പി​ച്ചി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്താ​മെ​ന്ന ല​ക്ഷ്യ​വും ന​ട​ന്നി​ല്ല. പ്ലാ​വ്, മാ​വ്, മാ​ത​ളം, പ​നീ​ർ​ചാ​മ്പ, റം​ബൂ​ട്ടാ​ൻ, അ​വ​ക്കാ​ഡോ, ഓ​റ​ഞ്ച്, ക​ട​ച്ച​ക്ക, മാം​ഗോ​സ്റ്റി​ൻ, ചാ​മ്പ, പ​പ്പാ​യ, നേ​ന്ത്ര​വാ​ഴ, നാ​ര​കം, മു​രി​ങ്ങ, പാ​ഷ​ൻ ഫ്രൂ​ട്ട്, പേ​ര, ആ​ത്ത, വാ​ള​ൻ​പു​ളി, കു​ടം​പു​ളി, ക​റി​വേ​പ്പി​ല തു​ട​ങ്ങി 21 ഇ​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ഇ​ത​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 25 ല​ക്ഷം തൈ​ക​ൾ ന​ടാ​നാ​യി​രു​ന്നു ല​ക്ഷ്യം. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ലു​ള്ള തൈ​ക​ൾ ന​ൽ​കു​ക വ​ഴി ക​ർ​ഷ​ക​ർ​ക്ക്​ അ​ധി​ക​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. തൈ​ക​ൾ ഫാ​മു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് കൃ​ഷി​ഭ​വ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​റ​ക്കു​ന്ന​തി​നു​ള്ള കൂ​ലി പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക്​ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും പ​ണം ന​ൽ​കി​യി​ല്ല.

തൈ​ക​ൾ തി​രി​ച്ച​യ​ക്ക​രു​തെ​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ വെ​ട്ടി​ലാ​യ കൃ​ഷി ഓ​ഫി​സ​ർ​മാ​ർ പ​ല​രും സ്വ​ന്തം പോ​ക്ക​റ്റി​ൽ നി​ന്ന് പ​ണം കൊ​ടു​ത്തു. ഉ​ദ്ദേ​ശി​ച്ച പോ​ലെ ക​ർ​ഷ​ക​ർ ആ​രും തൈ ​വാ​ങ്ങി​യി​ല്ല. ചു​രു​ക്കം ചി​ല ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് വാ​ങ്ങി​യ​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ഓ​രോ കൃ​ഷി ഭ​വ​നി​ലും ഇ​റ​ക്കി​യ തൈ​ക​ളു​ടെ എ​ണ്ണ​വും കൈ​പ്പ​റ്റി​യ ക​ർ​ഷ​ക​രു​ടെ പേ​രും വീ​ട്ടു​പേ​രും ഒ​പ്പും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ള​രെ​ക്കു​റി​ച്ച് പേ​ർ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.

Tags:    
News Summary - Krishi Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.