െതാടുപുഴ: ജീവിതത്തിൽ കരിനിഴൽ പടർത്തിയ വീഴ്ചക്ക് മുന്നിലും തളരാതെ പോരാടിയ വിഷ്ണു ഇപ്പോൾ കോവിഡ് പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. ജോലിക്കിടെയുണ്ടായ അപകടം ശരീരത്തിെൻറ പാതി തളർത്തിയപ്പോൾ തൊടുപുഴ ഞറുക്കുറ്റി തൊടിയിൽപറമ്പിൽ വിഷ്ണു വിജയൻ അതിജീവനത്തിന് കണ്ടെത്തിയ മാർഗമാണ് പേപ്പർ പേനകളുടെയും കുടകളുടെയും നിർമാണം. എന്നാൽ, കോവിഡ് വ്യാപനവും ലോക്ഡൗണും ഈ ചെറുപ്പക്കാരെൻറ പ്രതീക്ഷകളെ തകിടം മറിച്ചു.
ഉപജീവനത്തിന് കണ്ടെത്തിയ ജോലിയിൽനിന്ന് കുടുംബത്തിെൻറ അന്നന്നത്തെ കാര്യങ്ങൾ നടന്നുപോകാൻ തന്നെ പ്രയാസം. നിർമിക്കുന്ന സാധനങ്ങൾ വിറ്റ് പോകാത്തതും വിഷ്ണുവിനെ പ്രതിസന്ധിയിലാക്കുന്നു. ഇൗ വരുമാനംകൊണ്ട് വേണം അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം കഴിയാൻ. കൂലിപ്പണിക്കാരനായ വിഷ്ണു 2017 ഒക്ടോബറിൽ ഒരാളുടെ വീട് മേയുന്നതിനിടെ വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതര ക്ഷതേമറ്റേതാടെ ഒരുവർഷേത്താളം വിവിധ ആശുപത്രികളിൽ ചികിത്സയിലായി.
എഴുന്നേറ്റിരിക്കാമെന്നായെങ്കിലും വീൽചെയറിൽ ഒതുങ്ങേണ്ടിവന്നു. തുടർന്നാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പേപ്പർ കാരിബാഗുകളും പേനകളും കുടകളും നിർമിക്കാൻ തുടങ്ങിയത്. വിഷ്ണുവിെൻറ അവസ്ഥയറിഞ്ഞ് പലരും വാങ്ങാനെത്തി. സമീപത്തെ സ്കൂളുകളിൽ പേനകളും കടകളിൽ കാരിബാഗുകളും നൽകി. ഇതിനിടെയാണ് കോവിഡ് എത്തുന്നത്. സ്കൂളുകളും കടകളും അടഞ്ഞതോടെ വിഷ്ണു നിർമിച്ച പേനകളും ബാഗുകളും വീട്ടിൽ കെട്ടിക്കിടക്കുകയാണ്. സ്വന്തമായി വീടില്ലാത്ത വിഷ്ണു ഇളംദേശത്ത് വാടകക്കാണ് താമസം.
കാഴ്ചക്കുറവുള്ള അമ്മക്ക് വീട്ടുജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്. നാട്ടുകാരുടെയും സഹായമുണ്ട്. അഞ്ചരയും നാലും വയസ്സുള്ളവരാണ് കുട്ടികൾ. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ. കുടയും പേനകളും വിൽക്കാൻ സാഹചര്യം ലഭിച്ചാൽ ആശ്വാസമാകുമെന്ന് വിഷ്ണു പറയുന്നു. ഇയാളെപ്പോലെ സ്വയം തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഒട്ടേറെ കുടുംബങ്ങൾ കൂടിയാണ് ലോക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.