ഓണ്‍ലൈന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​ത്​ 13,517 കു​ട്ടി​ക​ൾ​ക്ക്, ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ഇടുക്കി ജില്ല ഭരണകൂടം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ പ​ഠ​നം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ ഡി​വൈ​സ് ച​ല​ഞ്ചു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​െൻറ സാ​ധ്യ​ത​ക​ള്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്നു. ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് സ​ര്‍ക്കാ​റി​െൻറ​യും സ​മൂ​ഹ​ത്തി​െൻറ​യും ക​ട​മ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു വീ​ട് ഒ​രു യൂ​നി​റ്റ് എ​ന്ന രീ​തി​യി​ല്‍ ക​ണ​ക്കാ​ക്കി ജി​ല്ല​യി​ല്‍ 5973 വീ​ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 3891 വീ​ടു​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

ഒ​രു കു​ട്ടി​യെ ഒ​രു യൂ​നി​റ്റാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ആ ​വി​ധ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ ക​ണ​ക്ക​നു​സ​രി​ച്ച്​ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത 13,517 കു​ട്ടി​ക​ളു​ണ്ട്. ഇ​തി​ല്‍ 10,12 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന എ​സ്.​ടി കു​ട്ടി​ക​ള്‍ മാ​ത്രം 462 പേ​രു​ണ്ട്. ട്രൈ​ബ​ല്‍ വ​കു​പ്പ്​ ക​ണ​ക്ക​നു​സ​രി​ച്ച് ലാ​പ്‌​ടോ​പ്, ടാ​ബ്​ ഇ​ല്ലാ​ത്ത ഒ​ന്നു മു​ത​ല്‍ പ്ല​സ് ടു ​വ​രെ ക്ലാ​സു​ക​ളി​ലെ 6448 കു​ട്ടി​ക​ളു​ണ്ട്. പ​ഠ​ന ഉ​പ​ക​ര​ണം ല​ഭ്യ​മാ​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ വി​ദ്യാ​ത​രം​ഗ​ണി പ​ദ്ധ​തി​യി​ല്‍ 3148 കു​ട്ടി​ക​ള്‍ വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 2078 പേ​ര്‍ക്ക് വാ​യ്​​പ അ​നു​വ​ദി​ച്ചു.

കൂ​ടാ​തെ വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​ന​പ​ര​മാ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഫോ​ണു​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പ്രാ​ധാ​ന അ​ധ്യാ​പ​ക​ര്‍ ഓ​രോ ആ​ഴ്ച​യും എ​ത്ര കു​ട്ടി​ക​ള്‍ക്ക് കൂ​ടെ പ​ഠ​ന സൗ​ക​ര്യം ആ​വ​ശ്യ​മാ​ണെ​ന്ന ക​ണ​ക്ക് ഡി.​ഡി​ക്ക്​ സ​മ​ര്‍പ്പി​ക്ക​ണം. ഡി.​ഡി എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ട് മ​ന്ത്രി​ക്കും ക​ല​ക്ട​റി​നും സ​മ​ര്‍പ്പി​ക്ക​ണം. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഇ​ത് അ​വ​ലോ​ക​നം ചെ​യ്ത് ഓ​ണ്‍ലൈ​നാ​യി യോ​ഗം ചേ​രു​ക​യും എം.​പി​ക്കും ജി​ല്ല​യി​ലെ എം.​എ​ല്‍.​എ​മാ​ര്‍ക്കും പ​ട്ടി​ക​ക​ൾ ന​ല്‍കും. ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി​ജി കെ. ​ഫി​ലി​പ്, എ.​ഡി.​എം ഷൈ​ജു പി.​ജേ​ക്ക​ബ്, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ശ​ശീ​ന്ദ്ര​വ്യാ​സ്, വി​വി​ധ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ര്‍, പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Idukki District Administration with Digital Device Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.