ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തത് 13,517 കുട്ടികൾക്ക്, ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ഇടുക്കി ജില്ല ഭരണകൂടം
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനം വിജയകരമാക്കുന്നതിെൻറ ഭാഗമായി ഡിജിറ്റല്‍ ഡിവൈസ് ചലഞ്ചുമായി ജില്ല ഭരണകൂടം.
സംസ്ഥാന സര്‍ക്കാറിെൻറ നിർദേശപ്രകാരം ഓണ്‍ലൈന്‍ പഠനത്തിെൻറ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിെൻറ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിെൻറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈന്‍ പഠനത്തിനായ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിെൻറയും സമൂഹത്തിെൻറയും കടമയാണെന്ന് മന്ത്രി പറഞ്ഞു.
ഒരു വീട് ഒരു യൂനിറ്റ് എന്ന രീതിയില്‍ കണക്കാക്കി ജില്ലയില്‍ 5973 വീടുകളാണുള്ളത്. ഇതില്‍ 3891 വീടുകളിലും ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സൗകര്യങ്ങളുണ്ട്.
ഒരു കുട്ടിയെ ഒരു യൂനിറ്റായി കണക്കാക്കണമെന്നാണ് നിർദേശം. ആ വിധത്തില്‍ വിദ്യാഭ്യാസ വകുപ്പിെൻറ കണക്കനുസരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 13,517 കുട്ടികളുണ്ട്. ഇതില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന എസ്.ടി കുട്ടികള്‍ മാത്രം 462 പേരുണ്ട്. ട്രൈബല്‍ വകുപ്പ് കണക്കനുസരിച്ച് ലാപ്ടോപ്, ടാബ് ഇല്ലാത്ത ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ 6448 കുട്ടികളുണ്ട്. പഠന ഉപകരണം ലഭ്യമാക്കുന്ന സഹകരണ വകുപ്പിെൻറ വിദ്യാതരംഗണി പദ്ധതിയില്‍ 3148 കുട്ടികള്‍ വായ്പക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 2078 പേര്‍ക്ക് വായ്പ അനുവദിച്ചു.
കൂടാതെ വ്യക്തിപരമായും സംഘടനപരമായും വിദ്യാർഥികള്‍ക്ക് ഫോണുകള്‍ നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രാധാന അധ്യാപകര്‍ ഓരോ ആഴ്ചയും എത്ര കുട്ടികള്‍ക്ക് കൂടെ പഠന സൗകര്യം ആവശ്യമാണെന്ന കണക്ക് ഡി.ഡിക്ക് സമര്‍പ്പിക്കണം. ഡി.ഡി എല്ലാ ബുധനാഴ്ചയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മന്ത്രിക്കും കലക്ടറിനും സമര്‍പ്പിക്കണം. എല്ലാ ശനിയാഴ്ചയും ഇത് അവലോകനം ചെയ്ത് ഓണ്‍ലൈനായി യോഗം ചേരുകയും എം.പിക്കും ജില്ലയിലെ എം.എല്‍.എമാര്‍ക്കും പട്ടികകൾ നല്‍കും. കലക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, എ.ഡി.എം ഷൈജു പി.ജേക്കബ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.