കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം: ദുരൂഹത നീക്കാനാകാതെ പൊലീസ്​

കട്ടപ്പന: മലഞ്ചരക്ക് വ്യാപാരിയുടെ ഭാര്യയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാകാ​െത പൊലീസ്. കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ താമസിക്കുന്ന കൊച്ചുപുരക്കല്‍ ജോര്‍ജി​െൻറ ഭാര്യ ചിന്നമ്മയുടെ (60) മരണമാണ്​ പൊലീസിന് തലവേദനയായത്. വ്യാഴാഴ്​ച പുലര്‍ച്ചയാണ് ചിന്നമ്മയെ മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്.

മുകളിലെ നിലയില്‍ ഉറങ്ങിയിരുന്ന ജോർജ് പുലർച്ച നാലരക്ക്​ എഴുന്നേറ്റ് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിയില്‍ വീണ​ുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇന്‍ക്വസ്​റ്റ്​ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. ചിന്നമ്മ പ്രമേഹം അടക്കം രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായാണ് ബന്ധുക്കളില്‍നിന്ന്​ ലഭിക്കുന്ന വിവരം. ശരീരത്തില്‍ കിടന്ന നാലുപവനോളം ആഭരണം നഷ്​ടമായിട്ടുണ്ടെന്നും മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. മാലയും വളയുമാണ് കാണാതായത്. എന്നാല്‍, കാതില്‍ കമ്മലുണ്ടായിരുന്നു. വിരലടയാള വിദഗ്​ധരും ഫോറന്‍സിക് വിദഗ്​ധരും നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ വിശദ റിപ്പോർട്ട്​ തയാറാക്കൂ. മരിച്ച ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല. മുഖത്ത് രക്തം കണ്ടെത്തിയിരുന്നെങ്കിലും ഇത് മുറിവില്‍നിന്നുണ്ടായതല്ലെന്നാണ് നിഗമനം. എന്നാല്‍, വീടി​െൻറ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകിടന്നത് ദുരൂഹതക്ക്​ ഇടയാക്കുന്നു. രോഗത്തെത്തുടര്‍ന്ന് തളര്‍ന്നുവീണ് മരണപ്പെട്ടതാണോ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വ്യാഴാഴ്​ച തൃശൂരില്‍ മകളുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് രാവിലെ ചിന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സ്വര്‍ണം അണിയുന്ന ശീലമുണ്ടായിരുന്നതിനാലാണ് കൊലപാതക സാധ്യതയിലേക്ക് സംശയം നീണ്ടത്. രാത്രിയിൽ ശബ്​ദമോ ബഹളമോ കേൾക്കാഞ്ഞതും മൽപിടിത്തത്തി​െൻറ ലക്ഷണങ്ങളില്ലാത്തതും പൊലീസിനെ കുഴപ്പിക്കുന്നു. പെണ്‍മക്കളില്‍ രണ്ടുപേര്‍ ആസ്ട്രേലിയയിലും ഒരാള്‍ കോട്ടയത്തും ഒരാള്‍ തൃശൂരിലുമാണ് താമസം. ചിന്നമ്മയും ഭര്‍ത്താവ് ജോര്‍ജും മാത്രമാണ് കട്ടപ്പനയിലെ വീട്ടില്‍ താമസിച്ചിരുന്നത്.

Tags:    
News Summary - Kattapana Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.