പെ​രി​യാ​ർ തീ​രം കൈ​യേ​റി നി​ർ​മി​ച്ച കെ​ട്ടി​ടം

പെരിയാർ തീരം കൈയേറി നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകാൻ നീക്കം

ക​ട്ട​പ്പ​ന: ച​പ്പാ​ത്തി​ൽ പെ​രി​യാ​ർ തീ​രം കൈ​യേ​റി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് ന​മ്പ​ർ ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം. റ​വ​ന്യൂ വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്തി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി അ​യ്യ​പ്പ​ന്‍കോ​വി​ല്‍ കെ. ​ച​പ്പാ​ത്തി​ല്‍ പെ​രി​യാ​ര്‍ ന​ദി കൈ​യേ​റി നി​ർ​മി​ച്ച ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ര്‍മാ​ണ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ഇ​തോ​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​മ്പ​ർ ന​ൽ​കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി കെ​ട്ടി​ട ഉ​ട​മ ധാ​ര​ണ​ണ​ക്ക്​ ശ്ര​മം തു​ട​ങ്ങി​യ​താ​യാ​ണ്​ സൂ​ച​ന.

വ​ന്‍കി​ട​ക്കാ​ര്‍ ന​ട​ത്തു​ന്ന വാ​ണി​ജ്യ നി​ര്‍മാ​ണ​ങ്ങ​ള്‍ക്കെ​തി​രെ ക​ണ്ണ​ട​ക്കു​ന്ന റ​വ​ന്യൂ വ​കു​പ്പ് പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ൻ താ​മ​സി​ക്കാ​ൻ നി​ര്‍മി​ക്കു​ന്ന വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ സ്പി​ല്‍വേ ഷ​ട്ട​റി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ളം ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് ന​ദി​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ നി​ര്‍മാ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. മു​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും നി​ര്‍മാ​ണം നി​ര്‍ത്തി​വെ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ക​ല​ക്ട​ര്‍ മാ​റി​യ​തോ​ടെ കൈ​യേ​റ്റ​ക്കാ​ര്‍ നി​ര്‍മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി അ​ട​ക്കം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പോ പ​ഞ്ചാ​യ​ത്തോ ത​യാ​റാ​യി​ട്ടി​ല്ല.

സി.​പി.​എം ഭ​രി​ക്കു​ന്ന അ​യ്യ​പ്പ​ന്‍കോ​വി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് കൈ​യേ​റ്റം ന​ട​ന്ന​ത്. നി​ര്‍മാ​ണം ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത്​ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​ല​യോ​ര ഹൈ​വേ നി​ര്‍മാ​ണ​ത്തി​ന്റെ മ​റ​വി​ലാ​ണ് ച​പ്പാ​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വാ​ണി​ജ്യ കെ​ട്ട​ട​ങ്ങ​ളു​ടെ നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യ​ട​ക്കം പി​ന്‍ബ​ല​ത്തി​ലാ​യി​രു​ന്നു നി​ര്‍മാ​ണം. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി പ​ഞ്ചാ​യ​ത്തും റ​വ​ന്യൂ വ​കു​പ്പും ക​ണ്ണ​ട​ച്ച​തോ​ടെ​യാ​ണ് കൈ​യേ​റ്റ​ക്കാ​ര്‍ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ കെ​ട്ടി​പ്പൊ​ക്കി​യ​ത്. ഇ​തി​ല്‍ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പാ​ര സ്ഥാ​പ​നം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. മ​റ്റൊ​ന്നി​ന്‍റെ​ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ൻ മ​ല​യോ​ര ഹൈ​വേ നി​ര്‍മാ​ണം അ​ട​ക്കം ഇ​വി​ടെ വൈ​കി​പ്പി​ക്കു​ന്ന​തും വി​വാ​ദ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി.

Tags:    
News Summary - The move to give number to the building built encroaching on the Periyar coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.