കുമളി: കാട്ടുകമ്പുകളും പ്ലാസ്റ്റിക് പടുതയും ചേർത്തുണ്ടാക്കിയ ഷെഡിനുപകരം കുമളി ജനമൈത്രി പൊലീസ് നിർമിച്ചുനൽകിയ വീട്ടിൽ രാജേഷിനും കുടുംബത്തിനും അന്തിയുറങ്ങാം. കുമളി ഓടമേട് പളിയക്കുടി രാജേഷിനും കുടുംബത്തിനുംവേണ്ടി കുമളി പൊലീസ് നിർമിച്ച സ്നേഹവീട് കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ കൈമാറി.
ചോർന്നൊലിക്കുന്ന കൂരയുടെ പ്ലാസ്റ്റിക് പടുത മാറ്റിവാങ്ങാൻ സഹായം തേടിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ രാജേഷും ഭാര്യ നിർമലും പൊലീസ് സ്റ്റേഷനിലെത്തിയത്.
ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ സി.ഐ ജോബിൻ ആൻറണി എസ്.ഐമാരായ പ്രശാന്ത് വി.നായർ, സന്തോഷ് കുമാർ, ആർ. ബിനോ എന്നിവർ മുൻകൈയെടുത്താണ് 600 ചതുരശ്ര അടി വിസ്തൃതിയിൽ വീട് നിർമിച്ചത്. ഒന്നരമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ച വീട് ഞായറാഴ്ച രാജേഷിനും കുടുംബത്തിനും കൈമാറിയപ്പോൾ കാക്കിക്കുള്ളിലെ കാരുണ്യത്തിൽ നാടിനും അഭിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.