കുമളി: കുറഞ്ഞവിലയ്ക്ക് പച്ചക്കറി വാങ്ങാൻ ഇനി കമ്പത്തേക്ക് വണ്ടി കയറണ്ട. ശനിയാഴ്ച അട്ടപ്പള്ളത്ത് ആരംഭിച്ച പച്ചക്കറി മാർക്കറ്റിലെത്തിയാൽ മതി. കമ്പത്തെ പച്ചക്കറി മാർക്കറ്റ് ഒറ്റ ദിവസംകൊണ്ട് കുമളിയിലേക്ക് പറിച്ചുനട്ടതു പോലെയാണ് ഇതെന്ന് നാട്ടുകാർ.
ഒരു പഞ്ചായത്തിൽ ഒരു മാർക്കറ്റ് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി അട്ടപ്പള്ളത്തെ ഫിഷ് മാർക്കറ്റ് കോമ്പൗണ്ടിലാണ് പൊതുമാർക്കറ്റ് തുറന്നത്. ഇതോടെ തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി കുമളിയിൽതന്നെ തമിഴ്നാട്ടിലെ വിലയ്ക്ക് പച്ചക്കറി വാങ്ങാം. ശനിയാഴ്ച രാവിലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് പൊതുമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വാഴൂർ സോമൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഹൈറേഞ്ചിലെ നാട്ടുകാർ പച്ചക്കറി വാങ്ങാൻ 23 കിലോമീറ്റർ അകലെ തമിഴ്നാട് കമ്പത്തെ പച്ചക്കറി ചന്തയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതേ രീതിയിൽ തമിഴ്നാട്ടിലെ വ്യാപാരികളുടെ നേതൃത്വത്തിലാണ് കുമളിയിലെ മാർക്കറ്റും പ്രവർത്തിക്കുക. ആഴ്ചയിൽ ഒരുദിവസം മാത്രമാണ് പ്രവർത്തനം. ഉദ്ഘാടന ദിനത്തിൽ 70ലധികം വ്യാപാരികളാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.