കുമളി: നൂറിലധികം കേസുകളിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ ജയരാെജന്നറിയപ്പെടുന്ന മാങ്കുളം കുറത്തികുടിയിൽ ആറാട്ടുകടവ് വീട്ടിൽ ജയരാജിനെ (30) തമിഴ്നാട്ടിലെ പളനിയിൽനിന്ന് പ്രത്യേക പൊലീസ് സംഘം സാഹസികമായി പിടികൂടി.
ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഉൾെപ്പടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം കേസുകളിലെ പ്രതിയാണ് ജയരാജ്.
കഴിഞ്ഞ ജൂലൈ 26ന് കുമളി പൊതുമരാമത്ത് ഓഫിസ് കുത്തിത്തുറന്ന് ലാപ്ടോപ്പും സാധനങ്ങളും മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ഈ കേസിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടരുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ, കുമളി സി.ഐ ജോബിൻ ആൻറണി, എസ്.ഐ പ്രശാന്ത് വി.നായർ എന്നിവരുടെ നിർദേശാനുസരണം പളനിയിലെത്തിയ പ്രത്യേക സ്ക്വാഡിലെ എസ്.ഐ മാരായ സജിമോൻ ജോസഫ്, ഷാജി, ബേസിൽ, ഉദ്യോഗസ്ഥരായ സുബൈർ, അനീഷ് എന്നിവർ ചേർന്നാണ് കെട്ടിട വാർക്ക തൊഴിലാളിയുടെ വേഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയരാജിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയരാജിനെ പിന്നാലെ ഓടിയെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെത്തുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.