തേക്കടി ആമ പാർക്കിലെ ശുചിമുറി അടച്ചിട്ടനിലയിൽ
കുമളി: ലക്ഷങ്ങൾ ചെലവഴിച്ച് മോടികൂട്ടി പണിത ശുചിമുറിയിൽ തുള്ളി വെള്ളമില്ല. തേക്കടി ആമ പാർക്കിലെ ശുചിമുറിയാണ് വെള്ളം ഇല്ലാത്തതിനാൽ അടച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടോയ്ലറ്റ് കെട്ടിടത്തിന്റെ ചുറ്റും ആനകളുടെ ചിത്രങ്ങൾ വരക്കുകയും ആധുനിക രീതിയിലുള്ള നിർമാണങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇവിടേക്ക് വെള്ളം എത്തിക്കാൻ മാത്രം പരിമിതമായ സൗകര്യങ്ങളാണ് വനംവകുപ്പ് ചെയ്തിരുന്നത്.
തേക്കടി ബോട്ട്ലാൻഡിങ്ങിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും സമയം ചെലവഴിക്കാൻ ആമ പാർക്കിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ സഞ്ചാരികൾ മനോഹരമായ ശുചിമുറി കണ്ട് അകത്തുകയറിയെങ്കിലും ദുർഗന്ധം കാരണം ഇറങ്ങി ഓടേണ്ട സ്ഥിതിയിലായി. േക്കടി തടാകത്തിൽനിന്ന് ശുചിമുറിയിലേക്ക് വെള്ളം പമ്പുചെയ്യാൻ ഉപയോഗിച്ചിരുന്ന മോട്ടോർ ചെറിയ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയതോടെയാണ് വെള്ളം ഇല്ലാതായത്. അറ്റകുറ്റപ്പണി തീർത്ത മോട്ടോർ തിരികെ സ്ഥാപിക്കുന്നതിനുപകരം വനപാലകന്റെ ക്വാർട്ടേഴ്സിൽ വെള്ളത്തിനായി മാറ്റിയെന്നാണ് വിവരം. ആഴ്ചകൾ പലതുകഴിഞ്ഞിട്ടും മോട്ടോർ ഇല്ലാതായതോടെ ഒടുവിൽ ശുചിമുറി അടച്ചിടേണ്ട സ്ഥിതിയിലായി. േക്കടി ബോട്ട്ലാൻഡിങ്ങിലേക്കുള്ള പ്രവേശന നിരക്കിനൊപ്പം ടോയ്ലറ്റ് നിരക്കുവരെ ചേർത്താണ് സഞ്ചാരികളിൽനിന്ന് വനംവകുപ്പ് തുക ഈടാക്കുന്നത്. ബോട്ട്ലാൻഡിങ്ങിലെ പ്രശ്നങ്ങൾ തേക്കടിയിലെ വനപാലകരുടെ ശ്രദ്ധയിൽപെടുത്തിയാലും ഫലമൊന്നുമില്ലെന്നും ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടുവഴിക്കാണ് നീങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.