തേ​നി ടോ​ൾ ഗേ​റ്റി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച നി​ര​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ബോ​ർ​ഡ്

അതിർത്തി ജില്ലയിലെ റോഡിൽ ഇന്നു മുതൽ ടോൾ; തേനി യാത്രക്ക് ചെലവേറും

കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ദേശീയ പാതയിൽ ടോൾ പിരിവ് ശനിയാഴ്ച തുടങ്ങും. ഹൈറേഞ്ചിലെ ജനങ്ങൾക്ക് കേട്ടുകേൾവി മാത്രമായിരുന്ന ടോൾ സമ്പ്രദായമാണ് തൊട്ടടുത്ത ജില്ലയായ തേനിയിൽ ആരംഭിക്കുന്നത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾ കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലൂടെ പതിവായി യാത്ര ചെയ്യാറുണ്ടെങ്കിലും ഇതാദ്യമായാണ് ടോൾ നൽകേണ്ടിവരുന്നത്. ദേശീയപാതയുടെ തമിഴ്നാട് ഭാഗത്തെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായതോടെയാണ് വീരപാണ്ടിക്കും കോട്ടൂറിനുമിടയിൽ ഉപ്പാർപ്പെട്ടിയിൽ ടോൾഗേറ്റ് നിർമിച്ചത്. തേനി ജില്ലയിലെ എല്ലാ പട്ടണങ്ങളിലും ബൈപാസ് റോഡുകൾ നിർമിച്ചാണ് നാലുവരിപാത കടന്നുപോകുന്നത്. കുമളി മുതൽ തേനിവരെ ഗൂഢല്ലൂർ, കമ്പം ഉൾപ്പടെ ഒരു പട്ടണത്തിലും കയറാതെയും തിരക്കിൽപ്പെടാതെയും യാത്ര ചെയ്യാൻ ദേശീയപാത നിർമാണം പൂർത്തിയായതോടെ സാധിക്കും.

ഒരു ഭാഗത്തേക്ക് മാത്രം പോകുന്ന കാറുകൾക്ക് 50, മിനിലോറി, ചെറിയ ബസ് 85, ബസ് 175, വലിയ വാഹനങ്ങൾ 195, ജെസിബി പോലുള്ള വാഹനങ്ങൾ 275, കണ്ടയ്നർ ലോറികൾക്ക് 340 എന്നിങ്ങനെയാണ് ടോൾ നൽകേണ്ടത്. പ്രദേശവാസികൾക്ക് ദേശീയപാത വഴിയാത്ര ചെയ്യാൻ ഒരു മാസത്തേക്ക് 315 രൂപയുടെ പാസ് എടുക്കണം.

Tags:    
News Summary - Toll on road in border district from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.