മറയൂർ: മറയൂരിൽ ഏഴു ദിവസമായി തുടർച്ചയായി പെയ്തിറങ്ങിയ മഴയിലും കാറ്റിലുമായി ഒട്ടേറെ നാശനഷ്ടം. വൈദ്യുതിയും കുടിവെള്ളവും ഇല്ലാത്തത് ജനത്തെ വലച്ചു. ആറു ദിവസമായി ശുദ്ധജലത്തിനായി ജനം നെട്ടോട്ടം ഓടുമ്പോൾ ആശ്രയമാകുന്നത് മഴവെള്ളമാണ്.
ഒട്ടേറെ കുടുംബങ്ങൾ മഴ വെള്ളം പിടിച്ചാണ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കിണർ വെള്ളവും ശേഖരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കോടികൾ മുടക്കി പഞ്ചായത്തിലെ ശുദ്ധജലത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇത് എല്ലാം പ്രയോജനരഹിതമാണ്.
അശാസ്ത്രീയ നിർമാണവും പദ്ധതി നടത്തിപ്പിലെ അഴിമതിയുമാണ് കാരണം. വർഷംതോറും മലനിരകളിൽനിന്ന് വറ്റാത്ത നീരുറവകൾ ഒഴുകുന്നുണ്ട്. ഇത് ശരിയായി രീതിയിൽ പ്രയോജനപ്പെടുത്തതാണ് ശുദ്ധജലത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.