മൂന്നാർ പഞ്ചായത്തിൽ വിവാദം; നിരീക്ഷണ കാമറ മാറ്റിയശേഷം സുപ്രധാന രേഖകൾ കടത്തിയെന്ന്​ പരാതി

മൂ​ന്നാ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ നി​ന്ന്​ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ മാ​റ്റി​യ ശേ​ഷം ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ സു​പ്ര​ധാ​ന രേ​ഖ​ക​ൾ ക​ട​ത്തി​യ​താ​യി പ​രാ​തി. സി.​പി.​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ.​ഐ.​വൈ.​എ​ഫ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 10ന് ​വൈ​കീ​ട്ട് അ​ഞ്ചി​നും 5.30നു​മി​ട​യി​ൽ ര​ണ്ട്​ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തും പി​ന്നീ​ട് കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ നി​ശ്ച​ല​മാ​കു​ന്ന​തും ഉ​ൾ​പ്പെ​ടെ ബാ​ക്ക​പ് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പ​രാ​തി.

എ.​ഐ.​​വൈ.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ അ​ടു​ത്ത​യി​ടെ ന​ൽ​കി​യ ചി​ല വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ളി​ൻ മേ​ൽ ചി​ല പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യു​ള്ള മ​റു​പ​ടി ല​ഭി​ച്ച​തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ അ​ടി​ച്ചു​മാ​റ്റി​യ​തി​ന്​ പി​ന്നി​ൽ ഫ​യ​ൽ മോ​ഷ​ണ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പ്ര​തി​പ​ക്ഷം എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ചി​ല നേ​താ​ക്ക​ളു​ടെ ഭൂ​മി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഓ​ഫാ​യ​തും ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തും ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ​ത​ട്ടി​പ്പ് ന​ട​ന്ന​താ​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സി​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, മോ​ഷ​ണം പോ​യ കാ​മ​റ​ക​ളി​ൽ ചി​ല​ത് ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും അം​ഗ​ങ്ങ​ളോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Tags:    
News Summary - munnar panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.