ബോൾഗാട്ടി ടു മാട്ടുപ്പെട്ടി ജലവിമാനം ഉടൻ

മൂ​ന്നാ​ർ: എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി​യി​ൽ നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന്​ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ ഹ​രി​താ​ഭ ആ​കാ​ശ​ത്തി​രു​ന്ന് ആ​സ്വ​ദി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ‘ജ​ല​വി​മാ​ന ടൂ​റി​സം പ​ദ്ധ​തി’​ഉ​ട​ൻ തു​ടങ്ങുന്നു.

മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ലേ​ക്കാ​ണ്​ ബോ​ൾ​ഗാ​ട്ടി​യി​ൽ നി​ന്ന്​ സീ ​പ്ലെ​യി​ൻ (ജ​ല​വി​മാ​നം) പ​റ​ന്നി​റ​ങ്ങു​ന്ന​ത്. സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന്​ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഉ​ണ്ടാ​കും. കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നി​ന്നാ​ണ് ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ.

വി​മാ​ന​ത്തി​ൽ എ​ട്ടു പേ​ർ​ക്കു സ​ഞ്ച​രി​ക്കാം. വെ​ള്ള​ത്തി​ലും ക​ര​യി​ലും ലാ​ൻ​ഡ് ചെ​യ്യു​ക​യും പ​റ​ന്നു​യ​രു​ക​യും ചെ​യ്യു​ന്ന ജ​ല​വി​മാ​ന​മാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു മൂ​ന്നാ​റി​ന്റെ പ്ര​കൃ​തി​ഭം​ഗി മു​ഴു​വ​ൻ ഈ ​ആ​കാ​ശ​യാ​ത്ര​യി​ൽ നു​ക​രാ​നാ​കും.

സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ ജ​നാ​ല​ക​ളാ​ണു ജ​ല​വി​മാ​ന​ങ്ങ​ൾ​ക്ക്. ഇ​തി​നു​ള്ള ‘വി​മാ​ന​ത്താ​വ​ള​മാ​യ’​വാ​ട്ട​ർ എ​യ​റോ​ഡ്രോം മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ൽ നി​ല​വി​ലു​ള്ള ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം സ്ഥാ​പി​ക്കാ​നാ​ണു നീ​ക്കം.

എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ, ഡാം ​സേ​ഫ്റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, സി​യാ​ൽ അ​ധി​കൃ​ത​ർ, വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ല​വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ പ്ര​ദേ​ശം ഉ​ചി​ത​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞു.

Tags:    
News Summary - Seaplane tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.