മ​ല​ങ്ക​ര ടൂ​റി​സം പ്ര​ദേ​ശം

മലങ്കര ടൂറിസം ഹബ്​: ജനറൽ കൗൺസിൽ ചേർന്നു; 10 ലക്ഷത്തിന്‍റെ നവീകരണത്തിന്​ തീരുമാനം

മു​ട്ടം: 10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ പു​തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര​മാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ കൂ​ടു​ത​ൽ റൈ​ഡു​ക​ൾ വാ​ങ്ങും.

ഇ​തി​നാ​യി മൂ​ന്ന്​ ല​ക്ഷം രൂ​പ നീ​ക്കി​വെ​ച്ചു. പാ​ർ​ക്കി​ൽ​നി​ന്ന്​ ഫീ​സ് ഇ​ന​ത്തി​ൽ പി​രി​ഞ്ഞ് കി​ട്ടി​യ 18 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ടൂ​റി​സം കൗ​ൺ​സി​ലി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക.

ടൂ​റി​സം സ്‌​പോ​ട്ടി​ൽ കു​ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും ആ​ലോ​ച​ന ഉ​ണ്ടാ​യി. ഇ​തി​നാ​യി ക​ണ്ടെ​ത്തി​യ ഭൂ​മി ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലെ​ങ്കി​ൽ പ​ക​രം ഭൂ​മി ക​ണ്ടെ​ത്താ​നാാ​ണ് തീ​രു​മാ​നം. ടൂ​റി​സം ഹ​ബി​ൽ മ​ഴ​ക്കാ​ല​ത്ത് ന​ന​യാ​തെ ക​യ​റി നി​ൽ​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല. ഇ​തി​നാ​യി ന​ട​പ്പാ​ത​യോ​ടു ചേ​ർ​ന്ന് സം​വി​ധാ​നം ഒ​രു​ക്കും.

എ​ൻ​ട്ര​ൻ​സ് പ്ലാ​സ തു​റ​ക്കാ​ൻ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ക്കും

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ പെ​ഡ​ൽ ബോ​ട്ട് ഇ​റ​ക്കാ​നും എ​ൻ​ട്ര​ൻ​സ് പ്ലാ​സ തു​റ​ക്കാ​നും ആ​ലോ​ച​ന ഉ​ണ്ടാ​യി. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ക്കാ​നാ​ണ് തീ​രു​മാ​നം.

എ​ൻ​ട്ര​ൻ​സ് പ്ലാ​സ തു​റ​ക്കാ​ൻ 20 ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ടി​വ​രും. ഫ​യ​ർ എ​ൻ.​ഒ.​സി എ​ടു​ക്കാ​ൻ 16 ല​ക്ഷം രൂ​പ​യും ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കാ​ൻ ര​ണ്ടു​ല​ക്ഷം രൂ​പ​യും ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ര​ണ്ടു ല​ക്ഷം രൂ​പ​യും വേ​ണ്ടി​വ​രും.

ഇ​ത്ര​യും രൂ​പ മു​ട​ക്കാ​ൻ ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റോ എം.​വി.​ഐ.​പി​യോ ത​യാ​റ​ല്ല. അ​തി​നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ത​യാ​റെ​ങ്കി​ൽ അ​വ​ർ​ക്ക് ന​ൽ​കി പ്ലാ​സ​യു​ടെ ന​ട​ത്തി​പ്പ് അ​വ​കാ​ശം വി​ട്ട് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തേ​രീ​തി​യി​ൽ ത​ന്നെ പെ​ഡ​ൽ ബോ​ട്ട് ഇ​റ​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി ന​ട​ത്തി​പ്പ് അ​വ​കാ​ശം വി​ട്ടു​ന​ൽ​കും. ഇ​തി​നാ​യി ഉ​ട​ൻ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ക്കും. മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞ് വീ​ണ്ടും ജ​ന​റ​ൽ കൗ​ൺ​സി​ൽ കൂ​ടാ​നും പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ എം.​എ​ൽ.​എ പി.​ജെ. ജോ​സ​ഫ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി, എം.​വി.​ഐ.​പി, ടൂ​റി​സം, ഡി.​ടി.​പി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ട്ടം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malankara Tourism Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.