ഇ​ട​തു ക​നാ​ൽ വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ട​പ്പോ​ൾ

ട്രയൽ റൺ പൂർത്തിയാക്കി; ഇടത് കനാൽ വഴി ജലസേചനം ആരംഭിച്ചു

മു​ട്ടം: മ​ല​ങ്ക​ര​യി​ലെ ഇ​ട​ത് ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​സേ​ച​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചു. നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണി​ൽ അ​പാ​ക​ത​യൊ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പൂ​ർ​ണ​തോ​തി​ൽ തു​റ​ന്ന​ത്.

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ക​നാ​ൽ ഷ​ട്ട​ർ 1.5 മീ​റ്റ​ർ ഉ​യ​ർ​ത്തി​യാ​ണ് ജ​ലം ഒ​ഴു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ ഷ​ട്ട​റു​ക​ൾ അ​ട​ച്ച് ജ​ലം സം​ഭ​രി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. ഇ​രു ക​നാ​ലി​ലൂ​ടെ​യും വെ​ള്ളം ഒ​ഴു​ക്ക​ണ​മെ​ങ്കി​ൽ ഡാ​മി​ൽ 40.5 മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​വ​ശ്യ​മാ​യു​ള്ള​ത്. 41.12 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. വ​ല​തു​ക​ര ക​നാ​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മാ​യു​ള്ള​തി​നാ​ൽ അ​ത് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സാ​ധാ​ര​ണ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ​യാ​ണ്​ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ നി​ന്നു​ള്ള ഇ​ട​ത്-​വ​ല​ത് ക​ര ക​നാ​ലു​ക​ളി​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ഇ​ത്ത​വ​ണ വൈ​കി. ഇ​ട​ത്-​വ​ല​ത് ക​ര എ​ന്നി​ങ്ങ​നെ 70 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​ല​ങ്ക​ര ക​നാ​ലൊ​ഴു​കു​ന്ന​ത്. പെ​രു​മ​റ്റം കൂ​ടി കോ​ലാ​നി മ​ണ​ക്കാ​ട് അ​രി​ക്കു​ഴ ഭാ​ഗ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന വ​ല​ത് ക​ര ക​നാ​ൽ 27 കി​ലോ​മീ​റ്റ​ർ ദൂ​ര​വും തെ​ക്കു​ഭാ​ഗം, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം ക​ല്ലൂ​ർ​ക്കാ​ട് വ​ഴി ഒ​ഴു​കു​ന്ന ഇ​ട​ത് ക​ര ക​നാ​ൽ 30 കി​ലോ​മീ​റ്റ​റി​ല​ധി​ക​വു​മാ​ണ് ഒ​ഴു​കു​ന്ന​ത്.

മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പു​റ​ന്ത​ള്ളു​ന്ന ജ​ല​മാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മു​ട്ടം മി​നി പ​വ​ർ ഹൗ​സി​ൽ മൂ​ന്ന്​ മെ​ഗാ യൂ​നി​റ്റോ​ളം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

ആ​യി​ര​ങ്ങ​ളു​ടെ ആ​ശ്ര​യം

ക​ടു​ത്ത ചൂ​ടി​ൽ ക​നാ​ൽ വ​ര​ണ്ട​തോ​ടെ ക​നാ​ലി​നെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​രും കൃ​ഷി​ക്കാ​രും വ​ല​യു​ക​യാ​ണ്. മ​ല​ങ്ക​ര ക​നാ​ലി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ള​മാ​ണ് ക​നാ​ലി​ന് ചു​റ്റു​പാ​ടു​മാ​യി താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കി​ണ​റു​ക​ളി​ൽ ഉ​റ​വ​യാ​യി എ​ത്തു​ന്ന​ത്. ക​നാ​ലി​ലെ വെ​ള്ള​മാ​ണ് സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ​മീ​പ​ത്തു​ള്ള ഏ​ക്ക​റ് ക​ണ​ക്കി​ന് കൃ​ഷി​ക്കും ക​നാ​ൽ വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.സ​മീ​പ​ത്തെ ചെ​റു​തോ​ടു​ക​ളും ജ​ല സം​ഭ​ര​ണി​ക​ളും സ​ജീ​വ​മാ​കു​ന്ന​തും ഈ ​വെ​ള്ള​മെ​ത്തു​ന്ന​ത് കൊ​ണ്ട്​ മാ​ത്ര​മാ​ണ്.

Tags:    
News Summary - Trial run completed; Irrigation was started through left canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.